കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത്, എട്ടരക്കോടിയുടെ സ്വർണ്ണം പിടിച്ചു, കോഴിക്കോട് കമ്മത്തിലൈനിൽ പരിശോധന നടത്തി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും പരിശോധന. നഗരത്തിലെ പ്രധാന സ്വർണവ്യാപാരകേന്ദ്രമായ കമ്മത്തിലൈനിലെ കടയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് സംഘം പരിശോധന നടത്തിയത്. പിപിഎം ജ്വല്ലറി, ഇവരുടെ ആഭരണ നിർമാണശാല എന്നിവിടങ്ങളിലായിരുന്നു പരിശോധന.

<strong>മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എകൂടി ബിജെപിയിലേക്ക്? അഭ്യൂഹങ്ങള്‍ ശക്തം, വിശദീകരണവുമായി എംഎല്‍എ</strong>മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എകൂടി ബിജെപിയിലേക്ക്? അഭ്യൂഹങ്ങള്‍ ശക്തം, വിശദീകരണവുമായി എംഎല്‍എ

ഡിആർഐയുടെ കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞമാസം 13നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടിയത്. ദുബായിൽ നിന്നു കൊണ്ടുവന്ന എട്ടരക്കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. അന്നുമുതൽ തന്നെ ഡിആർഐ സംഘം മലപ്പുറത്തും കോഴിക്കോട്ടുമുള്ള വിവിധ ജ്വല്ലറികളിൽ പരിശോധന നടത്തിയിരുന്നു.

Kozhikode

മലപ്പുറം- കോഴിക്കോട് അതിർത്തിയായ രാമനാട്ടുകരയിലെ ജ്വല്ലറിയിലും പരിശോധന നടന്നിരുന്നു. സ്വർണക്കടത്തു കേസിലെ മുൻ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. മലപ്പുറം സ്വദേശിയായ മുഹമ്മദിലിക്കു വേണ്ടിയാണ് സ്വർണ്ണം കൊണ്ടുവന്നതെന്നാണ് ഡിആർഐ കണ്ടെത്തിയത്. മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയുടെ മാനേജർ കൊടുവള്ളി സ്വദേശിയായ ജാസിർ ആണ്. ഇയാൾ ഒളിവിൽപ്പോയതായി സംശയിക്കുന്നു. ഇയാളുടെ വീട്ടിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയതായി ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.

Kozhikode
English summary
Gold seized in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X