മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിലച്ചു: രമേശ് ചെന്നിത്തല
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ കേസിന്റെ അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം- ബിജെപി കൂട്ടുകെട്ടിന്റെ ഫലമാണിതെന്നും അതിനെ തുടര്‍ന്നാണ് എം ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

അന്വേഷണത്തില്‍ ശിവശങ്കര്‍ എല്ലാ കുറ്റങ്ങളും ചെയ്‌തെന്ന് ബോധ്യമായതാണ്. എന്നിട്ടും ജാമ്യം എതിര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല ചോദിക്കുന്നു. ഒരു മഞ്ഞുമലയുടെ അറ്റം എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ മഞ്ഞുമല ഇല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
ആയിരക്കണക്കിന് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിലെ യുവജനരോക്ഷം ഭയന്നാണ് പിഎസ്സി റാങ്ക് ലിസ്റ്റ് നീട്ടിയത്. അല്ലാതെ ഇവര്‍ക്കാര്‍ക്കും ജോലി ലഭിക്കില്ല. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഭരണഘടന ലംഘനമാണെന്നും ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications