പിതാവിനെ പരിചരിച്ച് എസ്എസ്എല്‍സിക്ക് ഉന്നതവിജയം: ആര്യയെ കാണാൻ ഗോപിനാഥ് മുതുകാടെത്തി
കോഴിക്കോട്: അഞ്ച് മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന പിതാവിനെ പരിചരിച്ചു കൊണ്ട് എസ് എസ് എല്‍ സിയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ആര്യ രാജിനെ അഭിനന്ദിക്കാന്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മലാപ്പറമ്പിലെ വീട്ടിലെത്തി.
വിരലുകളിലെ മാന്ത്രികത വാക്കുകളിലേക്ക് മാറ്റിപ്പിടിച്ച് മുതുകാട് ആര്യക്ക് ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചു. ജീവിതം നെഗറ്റീവും പോസിറ്റീവും കലര്‍ന്നതാണ്. ആര്യയുടെ പോസിറ്റീവ് എനര്‍ജിയെ പുറത്തു കൊണ്ടുവരാന്‍ ഒരു നെഗറ്റീവ് സംഭവിച്ചു. അതാണ് ജീവിതം. മോള് നന്നായി പഠിക്കുക, ഫൈറ്റ് ചെയ്യുക, ജീവിതത്തില്‍ ഏറ്റവും ഉയര്‍ന്ന പൊസിഷനിലെത്തണം - മുതുകാട് പറഞ്ഞു.

റെയില്‍വേയില്‍ ഉന്നത പദവിയിലിരിക്കുന്ന ലിബന്രാജിന് ചെറിയ പ്രായത്തില്‍ ഒരു കണ്ണ് നഷ്ടമായി. പക്ഷേ, അയാള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഇരുപത്തിമൂന്നാം വയസില്‍ സിവില്‍ സര്‍വീസ് പാസായി. അദ്ദേഹം ജീവിതത്തില്‍ സംഭവിച്ച നെഗറ്റീവിനെ ഒരു തമാശയായിട്ടാണ് കണ്ടത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചത് പോസിറ്റീവായി കരുതി അദ്ദേഹം മുന്നേറി. ആര്യയും അതുപോലെ പഠിച്ച് മുന്നേറണം - മുതുകാട് ആത്മവിശ്വാസം പകര്‍ന്നു. ആര്യക്ക് ലാപ്ടോപും പഠനമേശയും സ്പോണ്സര് ചെയ്ത മാതൃസ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പി ഷാനും മുതുകാടിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 25ന് കോട്ടയത്ത് വെച്ചുണ്ടായ അപകടത്തിലാണ് ആര്യയുടെ അച്ഛന് രാജന് തലക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായത്. രണ്ട് മാസത്തോളം സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങിയ ആര്യ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം പാഠഭാഗങ്ങള്‍ ഉറക്കെ വായിച്ച് പഠിച്ച് പരീക്ഷ എഴുതുകയായിരുന്നു. അച്ഛനെ ഉണര്‍ത്താനുള്ള ആര്യയും പരിശ്രമമാണ് ഫുള്‍ എ പ്ലസ് നേട്ടത്തിലെത്തിയത്. വാടകവീട്ടില്‍ അമ്മ സബിതക്കൊപ്പം വിധിക്കെതിരെ പൊരുതുന്ന ആര്യയുടെ കഥ മാധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications