കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിതാവിനെ പരിചരിച്ച് എസ്എസ്എല്‍സിക്ക് ഉന്നതവിജയം: ആര്യയെ കാണാൻ ഗോപിനാഥ് മുതുകാടെത്തി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അഞ്ച് മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന പിതാവിനെ പരിചരിച്ചു കൊണ്ട് എസ് എസ് എല്‍ സിയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ആര്യ രാജിനെ അഭിനന്ദിക്കാന്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മലാപ്പറമ്പിലെ വീട്ടിലെത്തി.

വട്ടപ്പാറയിലെ യുവാവിന്റെ കൊലപാതകം: കുടുംബ സുഹൃത്ത് കുറ്റം സമ്മതിച്ചു, പോലീസ് വെളിപ്പെടുത്തല്‍!!വട്ടപ്പാറയിലെ യുവാവിന്റെ കൊലപാതകം: കുടുംബ സുഹൃത്ത് കുറ്റം സമ്മതിച്ചു, പോലീസ് വെളിപ്പെടുത്തല്‍!!

വിരലുകളിലെ മാന്ത്രികത വാക്കുകളിലേക്ക് മാറ്റിപ്പിടിച്ച് മുതുകാട് ആര്യക്ക് ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചു. ജീവിതം നെഗറ്റീവും പോസിറ്റീവും കലര്‍ന്നതാണ്. ആര്യയുടെ പോസിറ്റീവ് എനര്‍ജിയെ പുറത്തു കൊണ്ടുവരാന്‍ ഒരു നെഗറ്റീവ് സംഭവിച്ചു. അതാണ് ജീവിതം. മോള് നന്നായി പഠിക്കുക, ഫൈറ്റ് ചെയ്യുക, ജീവിതത്തില്‍ ഏറ്റവും ഉയര്‍ന്ന പൊസിഷനിലെത്തണം - മുതുകാട് പറഞ്ഞു.

gopinathmuthukad-15

റെയില്‍വേയില്‍ ഉന്നത പദവിയിലിരിക്കുന്ന ലിബന്‍രാജിന് ചെറിയ പ്രായത്തില്‍ ഒരു കണ്ണ് നഷ്ടമായി. പക്ഷേ, അയാള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഇരുപത്തിമൂന്നാം വയസില്‍ സിവില്‍ സര്‍വീസ് പാസായി. അദ്ദേഹം ജീവിതത്തില്‍ സംഭവിച്ച നെഗറ്റീവിനെ ഒരു തമാശയായിട്ടാണ് കണ്ടത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചത് പോസിറ്റീവായി കരുതി അദ്ദേഹം മുന്നേറി. ആര്യയും അതുപോലെ പഠിച്ച് മുന്നേറണം - മുതുകാട് ആത്മവിശ്വാസം പകര്‍ന്നു. ആര്യക്ക് ലാപ്‌ടോപും പഠനമേശയും സ്‌പോണ്‍സര്‍ ചെയ്ത മാതൃസ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി ഷാനും മുതുകാടിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 25ന് കോട്ടയത്ത് വെച്ചുണ്ടായ അപകടത്തിലാണ് ആര്യയുടെ അച്ഛന്‍ രാജന്‍ തലക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായത്. രണ്ട് മാസത്തോളം സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയ ആര്യ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം പാഠഭാഗങ്ങള്‍ ഉറക്കെ വായിച്ച് പഠിച്ച് പരീക്ഷ എഴുതുകയായിരുന്നു. അച്ഛനെ ഉണര്‍ത്താനുള്ള ആര്യയും പരിശ്രമമാണ് ഫുള്‍ എ പ്ലസ് നേട്ടത്തിലെത്തിയത്. വാടകവീട്ടില്‍ അമ്മ സബിതക്കൊപ്പം വിധിക്കെതിരെ പൊരുതുന്ന ആര്യയുടെ കഥ മാധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്.

Kozhikode
English summary
Gopinath Muthukadu visits SSLC topper Arya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X