യുഎ ഖാദര്‍ നാടിന്റെ സ്വത്ത്; ചികിത്സയ്ക്കായി സര്‍ക്കാര്‍ 10 ലക്ഷം കൈമാറി
കോഴിക്കോട്: സാഹിത്യകാരന് യു എ ഖാദറിന്റെ തുടര്‍ ചികിത്സാ ചെലവ് തുക എ പ്രദീപ് കുമാര്‍ എംഎല്‍എ കൈമാറി. യു എ ഖാദറിന്റെ വസതിയില്‍ എത്തിയാണ് എംഎല്‍എ തുക കൈമാറിയത്.
അദ്ദേഹത്തിന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും നേരത്തെ പൊക്കുന്നത്തെ വസതിയില്‍ സന്ദര്‍ശിച്ചശേഷം അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 10 ലക്ഷം രൂപയാണ് ചികിത്സാ ചെലവിലേക്ക് അനുവദിച്ചത് നല്‍കിയത്. സാഹിത്യ ലോകത്ത് ഏറ്റവും മൂല്യമുള്ള വ്യക്തികളില്‍ ഒരാളാണ് യു.എ ഖാദര്‍ എന്ന് എംഎല്‍എ പറഞ്ഞു. സമൂഹത്തിന്റെ സ്വത്തെന്ന നിലയിലാണ് സര്‍ക്കാര്‍ ഇദ്ദേഹത്തെ കാണുന്നത്. എല്ലാ കാര്യങ്ങളിലും സര്‍ക്കാരിന്റെ പരിരക്ഷ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നല്കുന്ന സഹായം സാഹിത്യ ജീവിതത്തിലേക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലമായി തിരിച്ചു വരാന്‍ പ്രചോദനമായെന്ന് യു.എ ഖാദര്‍ പറഞ്ഞു. മറ്റാരോടും ഇതുവരെസഹായം ആവശ്യപ്പെട്ടിട്ടില്ല. തന്റെ സാഹിത്യജീവിതത്തിന് സര്‍ക്കാര്‍ മൂല്യം നല്‍കിയെന്നും ഇപ്പോള്‍ ലഭിച്ച പത്ത് ലക്ഷം രൂപ തന്നെ പുനരുജ്ജീവിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയ്ക്കും കാല്‍മുട്ട് മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും ശേഷം തുടര്‍ ചികിത്സയില്‍ ആയിരുന്നു യു.എ ഖാദര്‍. കോഴിക്കോട് തഹസില്‍ദാര്‍ എന്‍ പ്രേമചന്ദ്രന്, വളയനാട് വില്ലേജ് ഓഫീസര്‍ ടി പ്രസാദ്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ബാലരാജന്‍, സിഎംഡിആര്‍ഫ് ക്ലര്‍ക്ക് ഷീന യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications