Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഏറി വരുന്നു: വീണ ജോർജ്

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഏറി വരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഒഫ്താല്‍മിക് ബ്ലോക്കിന്റെയും കുട്ടികളുടെ ഐസിയുവിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരമാവധി സൗജന്യമായി, അല്ലെങ്കില്‍ മിതമായ നിരക്കില്‍ എല്ലാ ചികിത്സാ സൗകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. സാധാരണക്കാരുടെ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ആശ്രയമെന്ന നിലയിലാണ് ഫറോക്ക് താലൂക്കാശുപത്രി പ്രവര്‍ത്തിച്ചു വരുന്നത്. കിഫ്ബി പദ്ധതി വഴി 23 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആശുപത്രിയില്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

veena

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ 1.30 കോടി രൂപ ചെലവിലാണ് ഒഫ്താല്‍മിക് ബ്ലോക്ക് ഒരുക്കിയത്. നേത്ര ചികിത്സയ്ക്കുള്ള ആധുനിക സൗകര്യങ്ങളും ശസ്ത്രക്രിയയ്ക്കുള്ള തീയേറ്ററും ഇവിടെ സജ്ജമാണ്. മെഡിക്കല്‍ കോളേജുകളിലും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും നടത്തുന്ന തിമിര ശസ്ത്രക്രിയ ഉള്‍പ്പെടെ ഇനി താലൂക്ക് ആശുപത്രിയില്‍ നടത്താനാവും. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയുടെ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 5 കിടക്കകള്‍ ഉള്‍പ്പെടുന്നതാണ് പീഡിയാട്രിക് ഐസിയു. ഗുരുതര രോഗബാധിതരായ കുട്ടികള്‍ക്ക് താലൂക്ക് ആശുപത്രിയില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്ന രീതിയിലാണ് ഐ.സി.യു ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 'ലക്ഷ്യ' നിലവാരം കൈവരിക്കാനായത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദിവസേന 40 മുതല്‍ 50 വരെ പ്രസവം നടക്കുന്ന ആശുപത്രിയാണ് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ 96 സ്‌കോര്‍ നേടിയാണ് ആശുപത്രി ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ന്നത്. ഇത് വലിയ നേട്ടമാണെന്നും രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു മെഡിക്കൽ കോളേജിന് ഇത്രയും സ്‌കോറോടെ ലക്ഷ്യ നിലവാരം കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നവജാതശിശു പരിപാലന കേന്ദ്രം പ്രാവര്‍ത്തികമാക്കിയത്. പരിചരണമാവശ്യമായ നവജാത ശിശുക്കള്‍ക്കൊപ്പം അമ്മമാരെകൂടി പരിപാലന കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
സമീപ ജില്ലകളുടെ കൂടി ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിന് സവിശേഷമായ പ്രാധാന്യം നല്‍കിയാണ് ആരോഗ്യവകുപ്പും സംസ്ഥാന സര്‍ക്കാരും മുന്നോട്ടുള്ള വികസന പ്രവര്‍ത്തനങ്ങളെ കാണുന്നതെന്നു മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 2021-22 വര്‍ഷത്തില്‍ 15.50 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 2022-23 കാലയളവില്‍ 12.56 കോടി അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി അനുവദിച്ചു.
പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്ന നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലുള്ള ജനങ്ങളുടെ വിശ്വാസ്ഥത വര്‍ദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകൾ ആശുപത്രികളിലെത്തുന്നത് ഇതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+