2274 ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിച്ചു: 10 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കൂടി ഇനി ആപ്പ് വഴി നികുതി അടയ്ക്കാം
അന്യാധീനപ്പെട്ട 2274 ഏക്കർ സർക്കാർ ഭൂമി താലൂക്ക് ലാന്റ് ബോർഡുകൾ മുഖേന കഴിഞ്ഞ ഒൻപത് മാസങ്ങൾക്കുള്ളിൽ തിരിച്ചുപിടിച്ചതായി റവന്യു മന്ത്രി കെ രാജൻ. ഈ മിച്ചഭൂമി അർഹർക്ക് വിതരണം ചെയ്യാനുള്ള വലിയ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 26 വില്ലേജുകളെ സ്മാർട്ട് ആക്കി മാറ്റുന്നതിന്റെ ശിലാസ്ഥാപനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലയിലെ മൂടാടി, മേപ്പയ്യൂർ, നെല്ലിപ്പൊയിൽ വില്ലേജുകളും ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ 1,80,887 പേർക്ക്
പട്ടയം വിതരണം ചെയ്തതായി റവന്യു മന്ത്രി പറഞ്ഞു. ഇത് റെക്കോർഡാണ്. താലൂക്ക് ലാൻഡ് ബോർഡുകളെ നാല് വിഭാഗമായി തിരിച്ചു പ്രവർത്തിച്ചാണ് അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാൻ തീരുമാനിച്ചത്.അതിന്റെ ഫലമായി 139 കേസുകൾ അവസാനിപ്പിച്ചു 2274 ഏക്കർ ഭൂമി തിരികെ പിടിക്കാൻ കഴിഞ്ഞു.
സ്ഥിരമായി ഒരിടത്ത് താമസിച്ച് പോരുന്നവരെ മാത്രം ഭൂമിയുടെ ഉടമയാക്കുക എന്നതല്ല സർക്കാർ നയം. സ്ഥിരമായി ഒരിടത്ത് താമസിക്കാത്ത ആദിവാസി ഗോത്ര വിഭാഗങ്ങൾക്ക് കൂടി ഭൂമി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' എന്നതാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായി ആവിഷ്കരിച്ച ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. സമ്പൂർണ ഡിജിറ്റൽ രേഖകൾ ഉള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് തീരുമാനം.
സംസ്ഥാനത്ത് ആകെ 4,88,280 ഹെക്ടർ ഭൂമിയിൽ ഈ ചെറിയ കാലയളവിൽ ഡിജിറ്റൽ സർവേ നടപടികൾ തുടങ്ങാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. നാലുവർഷം കൊണ്ട് സംസ്ഥാനം പൂർണമായും അളക്കാൻ കഴിയുന്ന വിധം റീസർവേ നടപടികൾ പൂർത്തിയാക്കാനാണ് പോകുന്നത്. അങ്ങനെ വന്നാൽ കേരളത്തിലെ എല്ലാ വീടുകളുടെയും ഭൂമി അതിരുകൾ ഏകോപിപ്പിച്ചു കൊണ്ടുള്ള ഡിജിറ്റൽ രേഖ തന്നെ റവന്യു വകുപ്പിന്റെ കൈവശം ഉണ്ടാകും. ഇത് യാഥാർഥ്യമായാൽ ഭൂമി വിതരണവും ഭൂമിയുടെ കൈമാറ്റവും പരിശോധനയും എല്ലാം എളുപ്പമാകും.
ഇതിന്റെ അനുബന്ധമായി രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ പോർട്ടലും റവന്യു വകുപ്പിന്റെ റെലിസ് (ReLis) പോർട്ടലും സർവേ വകുപ്പിന്റെ ഇ-രേഖ പോർട്ടലും ഏകോപിപ്പിച്ച് രാജ്യത്താദ്യമായി ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരാൻ പോകുകയാണെന്ന് മന്ത്രി രാജൻ അറിയിച്ചു. ഏകീകൃത പോർട്ടൽ നിലവിൽ വന്നാൽ ഭൂമിയുടെ രജിസ്ട്രേഷൻ സമയത്ത് തന്നെ ആളുകൾക്ക് ഭൂമിയുടെ സ്വഭാവം, ഇനം, സ്കെച്ച് എന്നിവ ലഭ്യമാകും. ഇത് വിപ്ലവകരമായ മാറ്റമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
10 രാജ്യങ്ങളിലെ പ്രവാസികൾക്ക് കൂടി മൊബൈൽ ആപ്പ് ഉപയോഗിച്ച് നികുതി അടയ്ക്കാൻ കഴിയുന്നത് ഉൾപ്പെടെയുള്ള സംവിധാനം ഉടൻ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ 520 എണ്ണം ഇതിനകം സ്മാർട്ട് വില്ലേജുകളായി മാറിയിട്ടുണ്ട്.
മൂടാടിയിലെ പരിപാടിയിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. നന്തിയിലെ മഹമൂദ് ഹാജി സൗജന്യമായി നൽകിയ 8.75 സെൻ്റ് സ്ഥലത്താണ് മൂടാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമുയരുക. 50 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത് . പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ജില്ലാപഞ്ചായത്ത് മെമ്പർമാരായ ശിവാനന്ദൻ എം പി, ദുൽഖിഫർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ ജീവാനന്ദൻ, ചൈത്ര വിജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർ എന്നിവർ പങ്കെടുത്തു.
നെല്ലിപൊയിലിൽ വിജയ വായനശാലയിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് കുന്നപ്പിള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, താമരശ്ശേരി തഹസിൽദാർ കെ ബാലരാജൻ എന്നിവർ പങ്കെടുത്തു.
മേപ്പയ്യൂരിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ അധ്യക്ഷയായി. ബ്ലോക്ക് അംഗം കെ കെ നിഷിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി പി രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊയിലാണ്ടി തഹസിൽദാർ (ഭൂരേഖ) സി സുബൈർ, ഹെഡ്ക്വാർട്ടേഴ്സ് തഹസിൽദാർ വി ബിന്ദു എന്നിവർ സംബന്ധിച്ചു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications