കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് താലൂക്ക് തലത്തില്‍ പ്രത്യേക സംഘം;വാഹന പരിശോധന ; 86,600 രൂപ പിഴയീടാക്കി

  • By Desk
Google Oneindia Malayalam News

വടകര: ജില്ലയിലെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത ക്രമീകരണവും നടത്തുന്നതിനുമായി ഗതാഗതം, പൊതുമരാമത്ത്, പോലീസ്, ടൗണ്‍ പ്ലാനിംഗ് എന്നീ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി താലൂക്ക് തലത്തില്‍ ടീമുകള്‍ രൂപീകരിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

കോഴിക്കോട്, താമരശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലായി പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി റോഡ്‌സ് എന്‍.എച്ച്.ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി റോഡ്‌സ്, റീജിയണല്‍ ടൗണ്‍ പ്ലാനര്‍, ആര്‍.ടി.ഒ, അസി. ട്രാഫിക് കമ്മീഷണര്‍ (നോര്‍ത്ത്), (സൗത്ത്), ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എന്നവരെ ഉള്‍പ്പെടുത്തിയാണ് ടീം രൂപീകരിച്ചത്. ടീമുകള്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി എന്‍.ഐ.ടി ട്രാഫിക് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗത്തിന്റെയും റീജീയണല്‍ ടൗണ്‍ പ്ലാനറുടേയും നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജനുവരി 10 ന് രാവിലെ 11 മണിക്ക് കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന അവലോകനം യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

rupee-money-600-1

കോഴിക്കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ഈ മാസം 11, 12 തീയതികളിലായി നടന്ന പ്രത്യേക വാഹന പരിശോധനയില്‍ 140 ഓളം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പിഴയിനത്തില്‍ 86,600 രൂപ ഈടാക്കി. മോശമായ മെക്കാനിക്കല്‍ കണ്ടീഷനില്‍ സര്‍വ്വീസ് നടത്തിയ മൂന്ന് സ്റ്റേജ് കാരേജ് ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും നടപടി സ്വീകരിച്ചു. വാതില്‍ തുറന്ന് വെച്ച് സര്‍വ്വീസ് നടത്തുന്ന ഒമ്പത് ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെയും മൂന്ന് പേര്‍ യാത്ര ചെയ്തതുമായ ഏഴ് മോട്ടോര്‍സൈക്കിള്‍, ഇന്‍ഷൂറന്‍സ് ഇല്ലാത്ത 12 വാഹനങ്ങള്‍, അമിത ഭാരം കയറ്റി വന്ന 7 വാഹനങ്ങള്‍, എയര്‍ഹോണ്‍, അമിത ലൈറ്റ് ഫിറ്റ് ചെയ്ത 10 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കോഴിക്കോട് ആര്‍.ടി.ഒ എ.കെ ശശികുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.പി രാജന്‍, കെ.ദിലീപ്കുമാര്‍, എ.എം.വി.ഐ മാരായ ശങ്കര്‍, ഷിജു, വിനോദ്കുമാര്‍, പോള്‍ജേക്കബ്, റിനുരാജ്, വിനോദ് വി.എം എന്നിവര്‍ പങ്കെടുത്തു.


Kozhikode
English summary
government staff imposed 86,6000 rupee as fine after vehicle inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X