കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഎ ഖാദറിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും: ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും വീട്ടിലെത്തി!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സാഹിത്യകാരൻ യു എ ഖാദറിന്റെ തുടർചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും യുഎ ഖാദറിനെ പൊക്കുന്നത്തെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരെ അറിയിച്ചതാണിത്. ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയ്ക്കും കാൽമുട്ട്മാറ്റ ശസ്ത്രക്രിയയ്ക്കും ശേഷം തുടർ ചികിത്സയിൽ ആണ് യു എ ഖാദർ. അദ്ദേഹത്തിൻറെ ഭാര്യയും ഈയിടെ അസുഖബാധിതയായിരുന്നു. ഈ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും എഴുത്തുകാരനെ സന്ദർശിച്ചത്. പുരുഷൻ കടലുണ്ടി എംഎൽഎ യും കൂടെയുണ്ടായിരുന്നു.

<br>പുല്‍വാമ മോഡല്‍ ആക്രണത്തിന് സാധ്യതയെന്ന് പാക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; കശ്മീരില്‍ അതീവ ജാഗ്രത
പുല്‍വാമ മോഡല്‍ ആക്രണത്തിന് സാധ്യതയെന്ന് പാക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; കശ്മീരില്‍ അതീവ ജാഗ്രത

എഴുത്തുകാരന്റെ സ്ഥിതിഗതികൾ അന്വേഷിക്കാനാണ് തങ്ങൾ എത്തിയതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ചികിത്സയ്ക്ക് വലിയ ചെലവ് വരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് താങ്ങാനാവാത്തതാണ്. തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതായും മറ്റു കാര്യങ്ങൾ സർക്കാർ ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാകെ പ്രിയമുള്ള ഈ എഴുത്തുകാരൻ കോഴിക്കോട്ടുകാർക്ക് സ്വന്തമെന്ന് ഉയർത്തി കാണിക്കാൻ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു

uakhader-15


സാംസ്കാരികച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരനെന്ന നിലയിൽ തന്റെ സംഭാവനകൾ തുടർന്നും നൽകുമെന്ന് യു എ ഖാദർ പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും മനസ്സിന് വയ്യായ്ക ഉണ്ടെന്ന് സമ്മതിക്കാൻ തയ്യാറില്ല. നഗരത്തിൽ നടക്കുന്ന ചില സാംസ്കാരിക പരിപാടികളിൽ ഇപ്പോഴും പങ്കെടുക്കുന്നുണ്ട്. വിഭാഗീയ ചിന്ത വളരുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. തന്നാൽ ആകുന്ന വിധത്തിൽ എഴുത്തിലൂടെ എല്ലാം ചെയ്യുന്നുണ്ടെന്നും മനുഷ്യ പക്ഷത്താണ് താനെന്നും യു എ ഖാദർ പറഞ്ഞു. എഴുത്തിന്റെ തിണ്ണബലത്തിലാണ് എന്നെ ഇപ്പോഴും വിലയിരുത്തുന്നത് എന്നതിൽ സന്തോഷമുണ്ട്. എഴുത്തുകാരൻ എന്ന നിലയ്ക്ക് എന്നെ നിലനിർത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ട് എന്നറിഞ്ഞതിലും സന്തോഷം - യു എ ഖാദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശനിയാഴ്ച രാവിലെ 8.15 ഓടെയാണ് മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും യു. എ ഖാദറിൻറെ 'അക്ഷരം' വസതിയിൽ എത്തിയത്. പൂമുഖത്തെത്തി യു.എ. ഖാദർ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് അകത്ത് സോഫയിലിരുന്ന് കുശലാന്വേഷണം. ചികിത്സയെക്കുറിച്ചും ആരോഗ്യത്തെ കുറിച്ചും മന്ത്രിമാർ വിശദമായി ചോദിച്ചറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെക്കുറിച്ചും ദിവസേന കഴിക്കുന്ന മരുന്നുകളെക്കുറിച്ചും യു.എ.ഖാദർ പറഞ്ഞു. നീരു വച്ച കാൽ ഉയർത്തി വച്ച് സംസാരിക്കാമെന്ന് മന്ത്രി ശശീന്ദ്രൻ്റെ ഓർമപ്പെടുത്തൽ. അതു വിനയപൂർവ്വം നിരസിച്ച എഴുത്തുകാരൻ എല്ലാവരും കാണാൻ വരുന്നത് സന്തോഷമുളള കാര്യമല്ലേയെന്ന് ചുറ്റും കൂടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുടർന്ന് യു എ ഖാദറുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനുശേഷം ആയിരുന്നു ചികിത്സാചെലവ് ഏറ്റെടുക്കുന്നതായി മന്ത്രി മാധ്യമപ്രവർത്തകരോട് പ്രഖ്യാപിച്ചത്.

Kozhikode
English summary
Government take UA Khader's treatment cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X