കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുവാഹനങ്ങളെല്ലാം ജിപിഎസിലേക്ക്; ജൂണ്‍ മുതല്‍ കര്‍ശനം, സാമ്പത്തിക ബാധ്യതയെന്ന് ഡ്രൈവർമാർ!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) ഘടിപ്പിക്കാത്ത ടാക്‌സികള്‍ക്ക് ഫിറ്റ്‌നസ് നല്‍കില്ലെന്ന തീരുമാനത്തിലുറച്ച് മോട്ടോര്‍ വാഹന വകുപ്പ്. ജൂണ്‍ ഒന്നു മുതല്‍ നിയമം കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ജി.പി.എസ്. ഘടിപ്പിക്കാതെ രണ്ടു ദിവസം കൂടി മാത്രമേ ടാക്‌സികള്‍ക്ക് നിരത്തിലിങ്ങാനാവൂ.

കുട്ടികളെ കൃഷിയിലേക്ക് അടുപ്പിക്കാന്‍ പദ്ധതി വരുന്നു; 1.51 ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകള്‍ നല്‍കും, സ്‌കൂളുകള്‍ക്ക് കൃഷിക്കായി 5000 രൂപയുടെ ധനസഹായം, കര്‍ഷകര്‍ക്ക് വന്‍ സബ്‌സിഡി!!

വര്‍ധിച്ച ഇന്‍ഷുറന്‍സ് പ്രീമിയവും ഭാരിച്ച നികുതിയും ഓണ്‍ലൈന്‍ സര്‍വീസുകളും കാരണം പ്രതിസന്ധിയിലായിരിക്കുന്ന ടാക്‌സികാര്‍ക്ക് ജി.പി.എസ് നിര്‍ബന്ധമാക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. കാലപ്പഴക്കം ചെന്ന കാറുകള്‍ക്കു വരെ പതിനായിരം രൂപയിലധികം വിലയുള്ള ജി.പി.എസ് സംവിധാനം ഘടിപ്പിക്കേണ്ട സാഹചര്യമാണ് വരുന്നത്.

Bus

ജി.പി.എസ് നടപ്പാക്കേണ്ട വാഹനങ്ങളില്‍ പുതിയവയെ മാത്രം ഉള്‍പ്പെടുത്തി കാലപ്പഴക്കം ചെന്ന ടാക്‌സികളെ നടപടിയില്‍നിന്ന് ഒഴിച്ചു നിര്‍ത്തണമെന്നാണ് ടാക്‌സി മേഖലയിലെ യൂണിയനുകളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാ പൊതുഗതാഗത വാഹനങ്ങളിലും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് യൂണിറ്റുകള്‍ വഴി ജി.പി.എസ് സംവിധാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതുവഴി വേഗത, റൂട്ട്, നിയമലംഘനങ്ങള്‍ എന്നിവ എളുപ്പം കണ്ടെത്താനാവുമെന്നാണ് വിശദീകരണം. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളെ ട്രാക്ക് ചെയ്ത് പിടികൂടുവാന്‍ ജി പി എസ് സംവിധാനത്തിലുള്ള വാഹനത്തിലൂടെ സാധിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമും ജില്ലാ തല മിനി കണ്‍ട്രോള്‍ റൂമുകളും വഴി വാഹനങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കാനാകും. ബസുകളും ലോറികളും ഉള്‍പ്പെടെയുളള വലിയവാഹനങ്ങള്‍ക്കും ജൂണ്‍ മുതല്‍ ജി.പി.എസ് സംവിധാനം കൊണ്ടുവരാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

Kozhikode
English summary
GPS sysytem in all Taxis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X