കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അജയ്യനായി കുഞ്ഞാലിക്കുട്ടി; വിമര്‍ശനങ്ങളും ആരോപണങ്ങളുമില്ല, ഒറ്റക്കെട്ടായി പ്രര്‍ത്തക സമിതി യോഗം

Google Oneindia Malayalam News

കോഴിക്കോട്: മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധികള്‍ക്കിടയിലായിരുന്നു ഇത്തവണ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി, ദേശീയ രാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവും തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍, ഹരിത വിവാദം, ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തുടങ്ങിയ ഒട്ടനവധി വിവാദ വിഷയങ്ങളായിരുന്നു മുസ്ലിം ലീഗിനെ ചുറ്റിപ്പറ്റി നിലനിന്നിരുന്നത്.

പ്രവര്‍ത്തക സമിതിയില്‍ ഇതെല്ലാം ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എതിര്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും കൂട്ടായ തീരുമാനങ്ങള്‍ എടുത്താണ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചത്. ഇത് പാര്‍ട്ടി നേതൃത്വത്തിനും വലിയ ആശ്വാസമായി.

മോന്‍സണ്‍ മാവുങ്കല്‍ ഒക്കെ എന്ത്! ടാറ്റയേയും ബിര്‍ളയേയും അംബാനിയേയും വരെ പറ്റിച്ച വമ്പന്‍ സ്രാവിനെ അറിയാം...മോന്‍സണ്‍ മാവുങ്കല്‍ ഒക്കെ എന്ത്! ടാറ്റയേയും ബിര്‍ളയേയും അംബാനിയേയും വരെ പറ്റിച്ച വമ്പന്‍ സ്രാവിനെ അറിയാം...

പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നത് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ

പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നത് പികെ കുഞ്ഞാലിക്കുട്ടിക്കെതിരായിട്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തക സമിതി കഴിഞ്ഞതോടെ വിമര്‍ശനങ്ങളുടെയെല്ലാം മുനയൊടിച്ച് അജയ്യനായി തുടരാന‍് കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു. സംസ്ഥാന ഭാരവാഹികളുടേയും നിയമസഭാ പാര്‍ട്ടിയുടേയും യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമര്‍ശനം കുറേക്കൂടി ശക്തമായിരുന്നു. എന്നാല്‍ പ്രവര്‍ത്തക സമിതി യോഗത്തിലേക്ക് എത്തിയപ്പോള്‍ സ്ഥിതി മാറി.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഉന്നയിക്കേണ്ട വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞു, ഇനിയെന്ത്

ഉന്നയിക്കേണ്ട വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞു. ഇനിയ അത് ചര്‍ച്ചയാക്കി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കണ്ടാണ് മറു വിഭാഗം ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നില്‍ക്കാതെ ഒറ്റക്കെട്ടായി മുന്നോട്ട് പോവാന്‍ തയ്യാറായത്. പാര്‍ട്ടിയില്‍ അടിത്തട്ട് മുതല്‍ മാറ്റങ്ങള്‍ വേണമെന്നാണ് പല പ്രമുഖ നേതാക്കളും
ആവശ്യപ്പെട്ടത്. ഇതിനായി നയരേഖ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം നയിക്കുന്ന സമിതി

നയരേഖ പൂര്‍ണ്ണമായും പ്രായോഗിക തലത്തില്‍ നടപ്പിലായാല്‍ പാര്‍ട്ടിയുടെ ഘടനയും ശൈലിയും എല്ലാം മാറുമെന്ന ഉറപ്പിലാണ് നേതാക്കള്‍ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനായി നേരത്തെ നിശ്ചയിച്ച പത്തംഗ സമിതി തയ്യാറാക്കിയ നയരേഖ ചെറിയ ഭേദഗതികളോടെ തന്നെ യോഗം അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ നേതൃത്വത്തുള്ള മൂന്നംഗ സമിതിയാണ് നയരേഖ തയ്യാറാക്കിയത്.

വനിത ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ചോദ്യം ചെയ്തു

മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നൽകും. ഹരിത വിഷയം ഉയര്‍ന്ന് വന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെങ്കിലും ​മു​സ്​​ലിം ലീ​ഗി​ൽ ഇ​ല്ലാ​ത്ത സം​വ​ര​ണം പോ​ഷ​ക​സം​ഘ​ട​ന​യി​ൽ ഏ​ർ​പ്പെടുത്തുന്നതെന്ന് വനിത ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ചോദ്യം ചെയ്തു. എല്ലാ പോഷക സംഘടനാ പ്രതിനിധികളെയും മുസ്‌ലിം ലീഗ് കമ്മിറ്റികളില്‍ ഉൾക്കൊള്ളിക്കണമെന്ന നിർദേശവുമുണ്ട്.

താഴെ തട്ട് മുതല്‍ തന്നെ ചെറുപ്പക്കാരെ കമ്മിറ്റികളിലേക്ക് ഉള്‍പ്പെടുത്തണം

താഴെ തട്ട് മുതല്‍ തന്നെ ചെറുപ്പക്കാരെ കമ്മിറ്റികളിലേക്ക് ഉള്‍പ്പെടുത്തണം. സംസ്ഥാനത്തുടനീളം മൂന്ന് ബാച്ചുകളായി മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വാര്‍ഡ്/ബൂത്ത് കമ്മിറ്റികള്‍ വരെയുളള കീഴ്ഘടകങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് മുഖാമുഖ പരിപാടി സംഘടിപ്പിക്കും. സംഘടന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രവര്‍ത്തകരുടേയും നേതാക്കളുടേയും അച്ചടക്കമാണ് പാര്‍ട്ടി പ്രധാനമായി കാണുന്ന മറ്റൊരു കാര്യം.

പ്രവര്‍ത്തകര്‍ക്കും ഭാരവാഹികള്‍ക്കും സംഘടനാ അച്ചടക്കം നിര്‍ബന്ധം

പ്രവര്‍ത്തകര്‍ക്കും ഭാരവാഹികള്‍ക്കും സംഘടനാ അച്ചടക്കം നിര്‍ബന്ധമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ,ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതികള്‍ രൂപീകരിക്കും. അച്ചടക്ക ലംഘനമുണ്ടായാല്‍ എത്രയും പെട്ടെന്ന് നടപടികള്‍ എടുക്കാനാണ് നിര്‍ദേശം. വിഭാഗീയ നീക്കങ്ങല്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി വ്യക്തമാക്കുന്നു. മാധ്യമചര്‍ച്ചകള്‍ ആരൊക്കെ പങ്കെടുക്കണം എന്നതിനും കൃത്യമായ നിയന്ത്രണങ്ങല്‍ വരുന്നുണ്ട്. നിയന്ത്രണമില്ലാതെ എല്ലാവരും കയറി പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ എന്ന നിലയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന രീതിക്ക് മാറ്റം കൊണ്ട് വരും.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടവര്‍ ആരൊക്കെയന്ന് പാര്‍ട്ടി തീരുമാനിക്കും

ഒരോ വിഷയങ്ങളിലും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട നേതാക്കളുടെ ഷെഡ്യൂള്‍ പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ കോഴിക്കോട്ടെ ലീഗ് ഹൗസില്‍ നിന്നും തയ്യാറാക്കുകയും ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവര്‍ക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഇതിന് പുറമെ ദളിത്, പിന്നോക്ക, ന്യൂനപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുളള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.

യു ഡി എഫിന് ആകെയുണ്ടായ തിരിച്ചടി ഐ യു എം എല്ലിനും

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവും പാര്‍ട്ടി വിശദമായി പഠിക്കും. പാര്‍ട്ടിക്ക് സ്വന്തമായി വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. യുഡിഎഫിന് ആകെയുണ്ടായ തിരിച്ചടി മുസ്ലിം ലീഗിനേയും ബാധിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുഡിഎഫില്‍ നിന്നും 3 സീറ്റുകള്‍ അധികം നേടിയെടുക്കാന്‍ കഴിഞ്ഞെങ്കിലും അതിന്റെ നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ പോയത് ദൗര്‍ഭാഗ്യകരമാണെന്നും പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.

അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശ്ശേരി മണ്ഡ‍ലങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ 27 സീറ്റിലായിരുന്നു മുസ്ലിം ലീഗ് മത്സരിച്ചത്. വിജയിക്കാന്‍ കഴിഞ്ഞത് 15 സീറ്റിലും. 2016 ല്‍ 24 സീറ്റില്‍ മത്സരിച്ചപ്പോള്‍ 18 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശ്ശേരി മണ്ഡ‍ലങ്ങള്‍ നഷ്ടപ്പെട്ടു. അഴീക്കോട് കെ​എം ഷാജിയുടെ തോല്‍വിയാണ് ഏറ്റവും വലിയ തിരിച്ചടിയായത്. കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഏക വനിത സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദിന്റെ പരാജയവും അപ്രതീക്ഷിതമായിരുന്നു.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam
ഒരു സംസ്ഥാന ഭാരവാഹിയും ഒരു എം എല്‍ എയും അടങ്ങുന്ന സമിതി

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനും പ്രവര്‍ത്തക സമിതി തീരുമാനിച്ചിട്ടുണ്ട്. ഒരു സംസ്ഥാന ഭാരവാഹിയും ഒരു എം എല്‍ എയും അടങ്ങുന്ന രണ്ടംഗ കമ്മീഷനാണ് പരാജയപ്പെട്ട ഒരോ മണ്ഡലത്തിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിർദേശം നല്‍കി.

Kozhikode
English summary
Great support for pk kunhalikutty at League Working Committee meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X