കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങൾ: ഗ്രീൻ അംബാസിഡർമാർ സജ്ജരായി, പരിശീലനം തോടന്നൂരിൽ പൂർത്തിയായി

  • By Desk
Google Oneindia Malayalam News

വടകര: സ്കൂളിലെ പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തോടന്നൂർ ഉപജില്ലയിൽ ഗ്രീൻ അംബാസിഡർമാർ സജ്ജരായി. ഗ്രീൻ അംബാസിഡർ മാർക്കുള്ള പരിശീലനത്തിന്റെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനവും തോടന്നൂർ ഉപജില്ലയിലെ ഗ്രീൻ അംബാസഡർ മാർക്കുള്ള ശില്പശാലയും തിരുവള്ളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഗ്രീൻ അംബാസിഡർമാരുടെ നേതൃത്വത്തിൽ ബുധനാഴ്ച തോറും ഹരിത ദിനമായി സ്കൂളുകളിൽ ആചരിക്കും. വിവിധ പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി; എതിര്‍പ്പുമായി ഭരണകക്ഷി അംഗങ്ങളും, ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി

സ്കൂളിലെ ജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ ഇവർ നേതൃത്വം നൽകും. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സ്കൂളുകളിൽ ഉണ്ടാക്കിയിരിക്കുന്ന മിനി എം ആർ എഫ് സൂക്ഷിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സംസ്കരിക്കാനായി കൈമാറും. പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസുകൾ ആയി സ്കൂളുകളെ പ്രഖ്യാപിക്കും. ഗ്രീൻ അംബാസിഡർ മാർക്കുള്ള പരിശീലനത്തിന്റെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.മോഹനൻ നിർവഹിച്ചു.

greenambassador-

ഗ്രീൻ അംബാസഡർമാർക്കുള്ള ഐഡൻറിറ്റി കാർഡ് വിതരണ ഉദ്ഘാടനം പ്രൊഫ. ശോഭീന്ദ്രൻ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ഹരീന്ദ്രൻ അധ്യക്ഷം വഹിച്ചു. സേവ് ജില്ലാ കോർഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ എഫ് എം മുനീർ, എച്ച്.എം. ഫോറം കൺവീനർ എൻ.പി. ഇബ്രാഹിം, അബ്ദുള്ള സൽമാൻ, ഡയറ്റ് ഫാക്കൽറ്റി നിഷ, കെ.നജ, കെ. വിജയ കുമാർ, പി.കെ. പ്രമോദ് കുമാർ, ഇ. രാജീവൻ, സുജേന്ദ്ര ഘോഷ് തുടങ്ങിയവർ സംസാരിച്ചു. ശില്പശാലയ്ക്ക് ഷൗക്കത്ത് അലി എരോത്ത് നേതൃത്വംനൽകി. തോടന്നൂർ ഉപജില്ലയിലെ യുപി, ഹൈ സ്കൂളുകളിൽ നിന്നായി ഓരോ അധ്യാപകരും മൊത്തം 312 ഗ്രീൻ അംബാസഡർമാരും പങ്കെടുത്തു

Kozhikode
English summary
green ambassadors to ready to act in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X