Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് വേണം, പക്ഷെ ഹലാല്‍ പറ്റില്ല; പേരാമ്പ്രയില്‍ കടയ്ക്ക് നേരെ അക്രമം, പിന്നില്‍ സംഘപരിവാറെന്ന്

പേരാമ്പ്ര: ഹലാല്‍ ബീഫിന്റെ പേരില്‍ പേരാമ്പ്രയില്‍ സൂപ്പർമാർക്കറ്റിന് നേർക്ക് ആക്രമം. ബാദുഷ സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് നേരെയാണ് അക്രമം നടന്നത്. ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ചോദിച്ച് കടയിലെത്തിയ രണ്ടുപേരാണ് അക്രമത്തിന് പിന്നില്‍. ഞായറാഴ്ച ഉച്ചയോടെയായിരുന്ന സംഭവം. സൂപ്പർമാർക്കറ്റിൽ പാക്ക് ചെയ്ത ബീഫ് വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ട്. ഇതിന്റെ കവറിനുമുകളിൽ ഹലാൽ ബീഫ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ടപ്പോള്‍ അതില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. കടയിൽ എത്തിയവർക്ക് പിന്തുണയുമായി പുറത്ത് സംഘടിച്ച് നിന്ന കൂടുതൽപേർ എത്തുകയും ചെയ്തു. അക്രമത്തില്‍ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായ ആനന്ദ് (24), സുജിത്ത് (27), രജിലേഷ് (32), വിജില എന്നിവർക്ക് പരിക്കേറ്റു. ആനന്ദിന്റെ കൈക്ക് ചതവുണ്ട്.

meat1

പോലീസ് എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ മേപ്പയ്യൂർ സ്വദേശിയായ പ്രസൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘപരിവാർ പ്രവർത്തകർ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ സംഘടിച്ചെത്തുകയായിരുന്നുവെന്ന് ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍

ജീവനക്കാർക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയിൽ ഡി വൈ എഫ് ഐ., മുസ്‌ലിം യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എസ് ഡി പി ഐ., വ്യാപാരി വ്യവസായിസമിതി എന്നീ സംഘടനകള്‍ ടൌണില്‍ പ്രതിഷേധം നടത്തി. സംഭവത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ദീർഘകാലമായി പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനമായ ബാദുഷാ ഹൈപ്പർ മാർക്കറ്റിൽ ഞായറാഴ്ച വൈകുന്നേരം ഒരു സംഘം ആർ എസ് എസ് പ്രവർത്തകർ ഇരച്ചു കയറുകയും, "ഹലാൽ ബീഫ് വിൽക്കുന്നോടാ" എന്നാക്രോശിച്ച് സ്ഥാപനത്തിലെ ജീവനക്കാരെ കടന്നാക്രമിക്കുകയും സ്ഥാപനത്തിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ഇതേ സമയം ഒരു സംഘം ആളുകൾ ആയുധങ്ങളുമായി പുറത്ത് സംഘടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡി വൈ എഫ് ഐ ആരോപിക്കുന്നു.

കഴിഞ്ഞദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചാലിക്കരയിലെ സബ് സെന്ററിലെ വിദ്യാർത്ഥികൾ മുസ്ലിം നാമധാരികളാണോ എന്നന്വേഷിച്ചു മോശമായി പെരുമാറുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.നമ്മുടെ നാടിന്റെ സമാധാന അന്തരീഷം തകർത്ത് വർഗീയ വിദ്വേഷം വളർത്തുന്ന ഇത്തരം സംഭവങ്ങളിലെ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+