കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഹനുമാന്‍ സേനയുടെ ഘര്‍വാപസി; 24 പേരെ മതം മാറ്റിയതായി അവകാശവാദം

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: ചുംബന സമരക്കാലത്ത് സജീവമായ ഹനുമാന്‍ സേന കോഴിക്കോട് ഘര്‍ വാപസി എന്ന പേരില്‍ മതംമാറ്റല്‍ ചടങ്ങു നടത്തിയതായി റിപ്പോര്‍ട്ട്. 24 പേരെ മതം മാറ്റിയതായാണ് സംഘടന അവകാശപ്പെടുന്നത്. നിലവിളക്കുകൊളുത്തി ലളിതമായ ചടങ്ങുകളോടെയാണ് 24 നാലുപേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു.

വരും ദിവസങ്ങളിലും കുടൂതല്‍ പേരെ ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. 75 പേരെ വരും ദിവസങ്ങളില്‍ മതംമാറ്റാനാണ് തീരുമാനം. ഹിന്ദു മതത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രതിജ്ഞ ചൊല്ലിച്ചശേഷമാണ് ഓരോരുത്തരേയും മതം മാറ്റലിന് വിധേയരാക്കുന്നത്. മതം മാറിയവരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അവരെ ആദരിക്കാനും ഹനുമാന്‍ സേനയ്ക്ക് പരിപാടിയുണ്ട്.

conversion

ആര്‍എസ്എസ്സിന്റെ പോഷക സംഘടനയെന്ന രീതിയില്‍ അറിയിപ്പെടുന്ന ഹനുമാന്‍ സേന കോഴിക്കോട് ചുംബന സമരത്തെ എതിര്‍ത്തുകൊണ്ടാണ് സജീവ സാന്നിദ്ധ്യം അറിയിച്ചത്. യുവമോര്‍ച്ച ബിജെപി പ്രവര്‍ക്കര്‍ തന്നെയാണ് ഹനുമാന്‍ സേനയിലെയും അംഗങ്ങളെന്നാണ് വിലയിരുത്തല്‍. ആര്‍എസ്എസ്സിന്റെ തീരുമാനപ്രകാരമാണ് മതംമാറ്റല്‍ ചടങ്ങ് സംഘടിപ്പിച്ചതെന്നും വിവരമുണ്ട്.

കേരളത്തിലെ ആലപ്പുഴ അടക്കമുള്ള ജില്ലകളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഹിന്ദു സംഘടനകള്‍ ഘര്‍ വാപസി എന്ന പേരില്‍ വ്യാപകമായ മതംമാറ്റല്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇത്തരമൊരു പരിപാടിക്കെതിരെ വിമര്‍ശനം നേരിടേണ്ടിവന്നതോടെ ഘര്‍വാപസി ഒഴിവാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Kozhikode
English summary
Hanumansena conducts 'Ghar Wapsi' in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X