കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംഎസ്എഫില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്‍റിന്‍റെ തീരുമാനം റദ്ദാക്കി ഹരിത സംസ്ഥാന സമിതി

Google Oneindia Malayalam News

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയില്‍ പൊട്ടിത്തെറി. മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപനത്തെ തള്ളി സംസ്ഥാന സമിതി തന്നെ പരസ്യമായി രംഗത്ത് വന്നതോടെയാണ് നേതാക്കള്‍ തമ്മിലുള്ള വിള്ളല്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയത്. സംഘടനയുമായി ബന്ധമില്ലാത്തവരാണ് പുതിയ കമ്മറ്റി പ്രഖ്യാനത്തിന് പിന്നിലെന്നാണ് സംസ്ഥാന സമിതി വിശദീകരിക്കുന്നത്.

ക്രൈസിസ് മാനജേരായി പ്രിയങ്ക: ഓരേയൊരു ഫോണ്‍ കോള്‍, സിദ്ദുവിന് മുന്നില്‍ ഓഫര്‍, ഒടുവില്‍ മെരുങ്ങിക്രൈസിസ് മാനജേരായി പ്രിയങ്ക: ഓരേയൊരു ഫോണ്‍ കോള്‍, സിദ്ദുവിന് മുന്നില്‍ ഓഫര്‍, ഒടുവില്‍ മെരുങ്ങി

എം എസ് എഫിൻ്റെ ജില്ലാ കമ്മിറ്റിയുമായി ആശയവിനിമയം നടത്തിയതിനു ശേഷം ഹരിതയുടെ ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ ഹരിതയുടെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കമെന്നും സംസ്ഥാന സമിതി വ്യക്തമാക്കുന്നു.

മലപ്പുറം ജില്ലാ കമ്മറ്റി

എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച പുതിയ ഭാരവാഹികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പഴയ കമറ്റി തന്നെ തുടരും. മേൽ കീഴ്‌വഴക്കത്തിന് വിരുദ്ധമായി ചിലർ ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി എന്ന പേരിൽ ഒരു സംഘം ആളുകളെ പ്രഖ്യാപിച്ചതായി കാണുന്നു. പ്രസ്തുത സംഘത്തിന് ഹരിതയുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഹരിത സംസ്ഥാന സമിതി അറിയിക്കുന്നത്.

ഹരിത

2018 ൽ തെരഞ്ഞെടുക്കപ്പെട്ട നജ്വ ഹനീന പ്രസിഡൻറ്, എം. ഷിഫ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവിൽ പ്രാബല്യത്തിലുള്ള ഹരിതയുടെ ഔദ്യോഗികമായ മലപ്പുറം ജില്ലാ കമ്മിറ്റി എന്നും സംസ്ഥാന സമിതി വ്യക്തമാക്കുന്നു. ഇന്നേവരെ ഹരിതയുടെ ഒരു യോഗത്തിനു പോലും പങ്കെടുക്കാത്ത, മറ്റൊരു സംഘടനയിൽ പ്രവർത്തിച്ചുപോരുന്ന, എം എസ്. എഫിൻ്റെ പ്രായപരിധി കഴിഞ്ഞ ആളുകളാണ് പുതിയ ജില്ലാ കമ്മറ്റിയില്‍ ഉള്ളതെന്നും സംസ്ഥാന സമിതി ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ഭാരവാഹികള്‍

അഡ്വ: കെ.തൊഹാനി (പ്രസിഡന്റ്), എം.പി.സിഫ്‌വ (ജനറൽ സെക്രട്ടറി),
സഫാന ഷംന (ട്രഷറർ), ഫാത്തിമ ലമീസ്, ബുഷ്‌റ.ഇ.കെ, രഞ്ജുഷ.എം, ഷമീമ തസ്‌നി.എൻ.കെ, ഷിബ്‌ല യാസ്മിൻ (വൈസ് പ്രസിഡന്റുമാർ),ഹജിഷ തസ്‌നി, സൂര്യ രവീന്ദ്രൻ, അഖില മമ്പാട്, ഷഹാന ഷർത്തു, ഷബ്ന, ഷഫ്ന പാലോളി (സെക്രട്ടറിമാർ) എന്നിവരായിരുന്നു ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ഭാരവാഹികള്‍.

യാതൊരു ബന്ധവുമില്ലെ

എന്നാല്‍ എംഎസ്എഫുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല ഒരു നേതാവിന്‍റെ വ്യക്തി താല്‍പര്യത്തിന് വേണ്ടി കെ എസ് യു നേതാവായിരുന്ന ചിലരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണവുമായി എംഎസ്എഫ് പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വരികയായിരുന്നു. ഒരു നേതാവിന്‍റെ പേര് എടുത്ത് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പഠിക്കുന്ന കോളജിലെ അധ്യാപികയാണ് മലപ്പുറത്തെ പുതിയ ഹരിത പ്രസിഡന്റെന്നും ഇന്റേണല്‍ മാര്‍ക്ക് തരപ്പെടുത്താനാണ് പുതിയ നിയമനമെന്നാണ് പ്രചരിക്കുന്ന പ്രധാന ആക്ഷേപം. മലപ്പുറത്തെ നേതാക്കന്‍മാരെല്ലാം പിന്‍വാതിലിലൂടെയാണ് കയറുന്നതെന്ന ചോദ്യവും സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ലീഗ് സൈബര്‍ പോരാളിയായ ഒരാള്‍ ചോദിക്കുന്നു.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam
യുഡിഎഫ് ടിക്കറ്റില്‍

പുതിയ കമ്മിറ്റിയിലെ പ്രസിഡണ്ട് എം.പി സഫ് വ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറിയമുണ്ടം പഞ്ചായത്തില്‍ നിന്നും കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്തിയാണ്. അതേസമയം സംസ്ഥാന സമിതിയുടെ അറിയിപ്പ് വന്നതിന് പിന്നാലെ പുതിയ കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാരായ ഫാത്തിമ ലമീസ്, ബുഷ്‌റ ഇ.കെ, ഫര്‍സാന എന്നിവര്‍ രാജിവെച്ചു.

Kozhikode
English summary
haritha state committee publicly challenges MSF state president's decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X