കല്ലോട് ആര്‍എസ്എസ് നേതാവിനും പിതാവിനും വെട്ടേറ്റു: ഹര്‍ത്താല്‍ പൂര്‍ണം,ആക്രമിച്ചത് ബൈക്കിലെത്തിയവര്‍
പേരാമ്പ്ര: കല്ലോട് ആര്‍എസ്എസ് പ്രാദേശിക നേതാവിനും മകനും വെട്ടേറ്റതിനെ തുടര്‍ന്നു നടന്ന ഹര്‍ത്താല്‍ പൂര്‍ണം. പേരാമ്പ്ര ബൗദ്ധിക് പ്രമുഖ് കെ.പി പ്രസൂണ്‍ (32), പിതാവ് തച്ചടുത്തുകണ്ടി കീഴലത്ത് കുഞ്ഞിരാമന്‍ (63) എന്നിവര്‍ക്കായിരുന്നു വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പത്തോടെ ഇരുചക്ര വാഹനത്തില്‍ എത്തിയ സംഘമായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. പ്രസൂണിന് കഴുത്തിലും കുഞ്ഞിരാമനു കൈക്കും വെട്ടേല്‍ക്കുകയായിരുന്നു. കടയടച്ച് വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍.

കെ.പി ശശികലയെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നു നടന്ന സംസ്ഥാന ഹര്‍ത്താലില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനും മരുമകളും ആക്രമിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് പേരാമ്പ്രയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. നിരവധി വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. കുഞ്ഞിരാമന്റെ കാര്‍ഷിക നഴ്‌സറിക്കു നേരെയും കഴിഞ്ഞദിവസം ആക്രമണം ഉണ്ടായിരുന്നു. ഡിവൈഎഫ്‌ഐ നേതാവിനെയും അദ്ദേഹത്തിന്റെ പിതാവിനെയും കഴിഞ്ഞ ദിവസം വീട്ടില്‍ കയറി ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് നേതാവിനെയും അദ്ദേഹത്തിന്റെ പിതാവിനെയും ആക്രമിച്ചത്. സമാധാനം നിലനിര്‍ത്താന്‍ കഴിഞ്ഞ ദിവസം കല്ലോട് സന്ദേശയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്.












Click it and Unblock the Notifications