കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് കോതിയില്‍ നാളെ ഹർത്താല്‍: കോർപ്പറേഷന്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Google Oneindia Malayalam News

കോഴിക്കോട്: കോതിയില്‍ ശുചിമുറി മാലിന്യ സംസ്കര പ്ലാന്‍റ് നിർമ്മിക്കാനുള്ള കോർപ്പറേഷന്‍ നീക്കത്തില്‍ പ്രതിഷേധിച്ച് നാളെ സമര സമിതി മേഖലയില്‍ ഹർത്താല്‍ നടത്തും. കോർപറേഷനിലെ 57, 58, 59 വാർഡുകൾ ഉൾപ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളില്‍ ഹർത്താല്‍ ബാധകമായിരിക്കുമെന്ന് ജനകീയ സമരസമിതി അറിയിച്ചു.

അക്കാര്യത്തില്‍ ഞാന്‍ ദില്‍ഷയോട് ഇപ്പോഴും നന്ദിയുള്ളവനാണെന്ന് റോബിന്‍: ആ സ്വഭാവമുള്ളവളല്ല അവള്‍അക്കാര്യത്തില്‍ ഞാന്‍ ദില്‍ഷയോട് ഇപ്പോഴും നന്ദിയുള്ളവനാണെന്ന് റോബിന്‍: ആ സ്വഭാവമുള്ളവളല്ല അവള്‍

പള്ളിക്കണ്ടി അഴീക്കൽ റോഡിനു സമീപത്തെ പദ്ധതി പ്രദേശത്തു ചുറ്റുമതിൽ നിർമ്മിക്കാനുള്ള കോർപ്പറേഷന്‍ നീക്കത്തിനെതിരെ തുടർച്ചയായ രണ്ടാദിനവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. രാവിലെ ഒമ്പതരയോടെ തന്നെ പദ്ധതി പ്രദേശ മേഖലയിലേക്ക് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരസമിതി പ്രതിഷേധ മാർച്ച് നടത്തി. ഇവരെ ഏറെ പണിപ്പെട്ട് ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കം ചെയ്തത്. കുട്ടിയെ വലിച്ചിഴച്ചെന്ന് ആരോപിച്ച് പൊലീസും സമരക്കാരും തമ്മില്‍ ഏറെ നേരെ വാക്കേറ്റമുണ്ടാവുകയും ചെയ്തു.

harthal

കോടതി വിധി അനുകൂലമായതിന് പിന്നാലെ ഇന്നലെയായിരുന്നു കോതി മേഖലയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ശ്രമം കോഴിക്കോട് കോർപ്പറേഷന്‍ പുനഃരാരംഭിച്ചത്. അനുകൂല കോടതി വിധിയുമായി നിർമ്മാണ പ്രവർത്തനങ്ങള്‍ പുനഃരാംഭിക്കാനായി എത്തിയ കോർപ്പറേഷന്‍ അധികൃതരെ ഇന്നലേയും സമരക്കാർ തടഞ്ഞിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ ഏപ്രില്‍ മാസത്തിലും വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെ സമരക്കാർ കോടതിയെ സമീപിക്കുകയും നിർമ്മാണത്തിന് സ്റ്റേ വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ കോർപ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയായിരുന്നു. ഇതോടെ മൂന്ന് ഡി സി പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ച് കോർപ്പറേഷന്‍ നിർമ്മാണം പുനരാരംഭിക്കുകയായിരുന്നു. അതേസമയം, സമരക്കാരുടെ ആരോപണം ശരിയല്ലെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യളാണെന്നുമായി കോഴിക്കോട് കോർപ്പറേഷന്‍ മേയർ ബീന ഫിലിപ്പ് വ്യക്തമാക്കിയത്.

Kozhikode
English summary
Hartal tomorrow at Kozhikode Kothi: Strong protest against the Corporation's move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X