കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താല്‍ ആക്രമണം; പോലീസിനെതിരെ ആരോപണവുമായി മുസ്ലീം ലീഗ്, അക്രമം നടക്കുമ്പോൾ നോക്കിനിന്നു, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പുനഃപരിശോധനാ ഹര്‍ജി കാത്തുകഴിയുന്ന കോടതി വിധിയുടെ മറപിടിച്ച് മതാചാരങ്ങളെ തകര്‍ക്കുന്ന ഭരണകൂട ചെയ്തിക്ക് എതിരായ ജനവികാരത്തെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടുന്ന സംഘ്പരിവാര്‍ ഭീകരത ചെറുത്തു തോല്‍പ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലാണ് ആര്‍എസ്എസ് കേരളത്തില്‍ അഴിഞ്ഞാടിയത്.

<strong>പൊന്നാനിയിലും എടപ്പാളിലും വ്യാപക അക്രമങ്ങള്‍, എടപ്പാള്‍ മണിക്കൂറുകള്‍ യുദ്ധക്കളമായി, പോലീസ് നാലു റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു, പോലീസുകാരടക്കം ഇരുപതോളം പേര്‍ക്ക് പരുക്ക്!</strong>പൊന്നാനിയിലും എടപ്പാളിലും വ്യാപക അക്രമങ്ങള്‍, എടപ്പാള്‍ മണിക്കൂറുകള്‍ യുദ്ധക്കളമായി, പോലീസ് നാലു റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു, പോലീസുകാരടക്കം ഇരുപതോളം പേര്‍ക്ക് പരുക്ക്!

സംരക്ഷണം നല്‍കേണ്ട പൊലീസ് പലപ്പോഴും നോക്കു കുത്തിയായി നിന്നതാണ് അക്രമികള്‍ക്ക് പ്രചോദനമായത്. റോഡിലിറങ്ങുന്നവര്‍ക്കും കടകള്‍ തുറക്കുന്നവര്‍ക്കും സംരക്ഷണം നല്‍കുമെന്ന സര്‍ക്കാറിന്റെയും ഡിജിപിയും ജില്ലാകലക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും വാക്കു വിശ്വസിച്ചവര്‍ ആക്രമിക്കപ്പെടുകയും നാശനഷ്ടത്തിന് ഇരയാക്കപ്പെടുകയും ചെയ്തത് ഗൗരവാര്‍ഹമാണ്.

Harthal

നാശനഷ്ടമുണ്ടായ വ്യാപാരി-വ്യവസായികള്‍ക്കും പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അടിയന്തരമായി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ബന്ദും ഹര്‍ത്താലും തമ്മിലുളള അന്തരം തിരിച്ചറിയാത്ത സമരക്കാര്‍ കേരളത്തെ കലാപഭൂമിയാക്കാനാണ് ശ്രമിച്ചത്. സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും സംഘ്പരിവാറിനെ സഹായിക്കുന്ന നിഷ്‌ക്രിയ നിലാപാടാണ് പൊലീസ് സ്വീകരിച്ചത്‌. വിശ്വാസ ആചാരങ്ങളെ തകര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് നയം നടപ്പാക്കുമ്പോള്‍ അതിനെതിരായ പ്രതിഷേധം ക്രിയാത്മകമാകണം.

സംഘ്പരിവാര്‍ അക്രമികളെ കയറൂരിവിട്ട് ബാലന്‍സ് ചെയ്ത് രക്ഷപ്പെടാമെന്ന സര്‍ക്കാര്‍ നിലപാട് പ്രബുദ്ധ സമൂഹം തിരിച്ചറിയും. ബിജെപിക്കാരെ നേരിടാനെന്ന പേരില്‍ തെരുവിലിറങ്ങി ആക്രമണം നടത്തി നിയമവാഴ്ച തകര്‍ക്കുന്ന സി.പി.എമ്മിന്റെ നലപാട് ദുരൂഹമാണ്. രാഷ്ട്രീയ ഒത്തുകളിയിലൂടെ ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി സി.പി.എം അധ:പതിച്ചതായി ഹര്‍ത്താല്‍ ആക്രമണങ്ങള്‍ക്ക് നല്‍കിയ രഹസ്യ പിന്തുണ വ്യക്തമാക്കുന്നതായും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.

Kozhikode
English summary
Harthal; Muslim League against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X