കോഴിക്കോട് മെഡിക്കല്‍ കോളെജിലെ നഴ്‌സിന് കൊവിഡ്-19; 2 ദിവസം മുമ്പ് വരെ ജോലിയില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിനാണ് കൊവിഡ്. രണ്ട് ദിവസം മുമ്പ് വരെ ഇവര്‍ ജോലിക്കെത്തിയിരുന്നു, ഇത് വലിയ ആശങ്കയുണ്ടാക്കുകയാണ്.
വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വൃക്കരോഗ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ നെഫ്രോളജി വിഭാഗം. അതിനാല്‍ തന്നെ അവിടെ രോഗികളെ പരിചരിക്കുന്ന നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നിട്ടുണ്ട്. ഏതെല്ലാം തരത്തിലുള്ള ക്രമീകരണങ്ങളാണ് മെഡിക്കല്‍ കോളെജില്‍ ഏര്‍പ്പെടുത്തേണ്ടത് എന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും.
ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രി അടച്ചിരിക്കുകയാണ്. മുഴുവന്‍ രോഗികളേയും നല്ലതിണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും എത്തി ഡോക്ടര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നില്ല.പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നതും കേസെടുക്കുന്നതും.
തൃശൂരില്‍ വനിതാ പൊലീസ് ഓഫീസര്‍ക്കും് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വലിയ ആശങ്കയുണ്ടാക്കുന്നതാണ്.
അന്തിക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥക്കാണ് കൊവിഡ് ബാധിച്ചത്. ഉദ്യോഗസ്ഥ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഇന്‍ക്വസ്റ്റ് നടപടികളില്‍ പങ്കെടുത്തിരുന്നു.
കേരളത്തില്‍ ദിനം പ്രതി കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. സംസ്ഥാനത്ത് ഇന്ന്
13 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.172 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications