കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കന്‍ കേരളത്തില്‍ കാറ്റും മഴയും ശക്തം; മരം വീണ് 6 വയസുകാരി മരിച്ചു,6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Google Oneindia Malayalam News

കോഴിക്കോട്: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയാനാട് ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറു വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു. കോഴിക്കോട് നഗരപ്രദേശത്താണ് വ്യാപക നാശനഷ്ടമുണ്ടായത്.

ശക്തമായ കാറ്റിലും നഗരത്തിന്‍റെ വിവിധ മേഖലകളില്‍ മരങ്ങള്‍ വീണു. റോഡുകളിലും വൈദ്യുതി കമ്പികളിലും മരം വീണതോടെ ഗാതഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. താമരശ്ശേരി, അടിവാരം മേഖലയിൽ കനത്ത മഴ പെയ്തു. ചുരത്തിനുമേലെ വൈത്തിരി മേഖലയിൽ 13.3 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്.

rain

Recommended Video

cmsvideo
ഇടുക്കിയിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി; ജാഗ്രത

കാറ്റിലും മഴയിലും മരം വീണ് കണ്ണൂര്‍ ജില്ലയിലെ മൂന്ന് വീടുകള്‍ തകരുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരം വീണ് വൈദ്യൂതി ലൈന്‍ പൊട്ടിയതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം ഏറെ നേരം തടസ്സപ്പെട്ടു.

കക്കയം ഡാമിൻറെ ജലനിരപ്പ് 757.50.മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി മുതൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 100 ക്യൂബിക് വെള്ളം പുഴയിലേക്ക് വിടേണ്ടി വരുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. നിലവിൽ 751.88മി ആണ് ഡാമിലെ ജലനിരപ്പ്. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ 204 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഷട്ടറുകൾ തുറന്നാൽ പുഴയിൽ 100 സെൻറീമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണം.

കാലവർഷം ശക്തിപ്പെട്ടതിനാൽ കാരാപ്പുഴ ഡാമിലേയ്ക്കുള്ള നീരൊഴുക്ക് ക്രമീകരിക്കുന്നതിനായി ഡാം റിസർവോയറിന്റെ 3 സ്പിൽ വേ ഷട്ടറുകൾ 15 സെ.മി വരെ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതാണെന്ന് വയനാട് ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്. ഡാമിലെ വെള്ളം ഒഴുകുന്ന പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജ ഇന്ന്; തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെത്തും, കനത്ത സുരക്ഷഅയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജ ഇന്ന്; തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെത്തും, കനത്ത സുരക്ഷ

കൂറ്റൻ കൂൺ പോലെ മുകളിലേക്കുയർന്ന് പുക: ശക്തിയേറിയ പ്രകമ്പനം, ബെയ്റൂട്ടിലേത് അണുബോംബ് സ്ഫോടനം പോലെ കൂറ്റൻ കൂൺ പോലെ മുകളിലേക്കുയർന്ന് പുക: ശക്തിയേറിയ പ്രകമ്പനം, ബെയ്റൂട്ടിലേത് അണുബോംബ് സ്ഫോടനം പോലെ

Kozhikode
English summary
heavy rain and wind in northern kerala, one died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X