Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിൽ കനത്ത മഴയും ചുഴലിക്കാറ്റും; വീടിനു മുകളിൽ മരം വീണ് സ്ത്രീക്ക് പരുക്ക്

വടകര: തിങ്കളാഴ്ച രാവിലെ മുതൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിലും, ശക്തമായ മഴയിലും കനത്ത നാശ നഷ്ടം. തോടന്നൂർ ബ്ലോക്ക് ഓഫീസിനു സമീപം വലിയാണ്ടി പറമ്പത്ത് ദാമോദരന്റെ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ഓട് പൊട്ടി വീണതിനാൽ ദാമോദരന്റെ അമ്മ അമ്മുകുട്ടിയമ്മയ്ക്ക് പരുക്കേറ്റു. പത്രം വായനക്കിടയിലാണ് അപകടം.

ചെമ്മരത്തൂർ എം എൽപി സ്കൂളിന്റെ മേൽക്കൂരയുടെ ഷീറ്റ് പാറി തൊട്ടടുത്ത വീടിനു മുകളിൽ പതിച്ചു. കോട്ടപ്പള്ളി വില്ലേജിൽ കുയ്യാലിൽ മൂസയുടെ വീടിനു മുകളിൽ തൊട്ടടുത്ത വീട്ടിലെ വൻ മരം കട പുഴകി വീണ് ഇരുനില വീടിന്റെ മുകൾ ഭാഗം തകർന്നു. വറ്റകരബ് തിരുവള്ളൂർ റോഡിൽ കീഴൽ യു പി സ്കൂളിന് സമീപം തെങ്ങ് വൈദ്യുതി പോസ്റ്റിനു മുകളിൽ പൊട്ടി വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

storm

കീഴല്‍ യു പി സ്‌കൂളിന് സമീപം ഇലക്ട്രിക് പോസ്റ്റിനു മുകളില്‍ തെങ്ങ് വീണ നിലയില്‍

തീരദേശ മേഖലയിൽ കടലാക്രമണത്തിന് ശമനമായില്ല.കുരിയാടി, ആവിക്കൽ, കൊയിലാണ്ടി വളപ്പ്, മുകച്ചേരി ഭാഗം എന്നിവിടങ്ങളിൽ ശക്തമായ കടലാക്രമണം തുടരുന്നു. ആറോളം കുടുംബങ്ങൾ ഭീഷണിയിലാണ്. ഏത് സാഹചര്യം നേരിടാനും സൈക്ളോൺ ഷെൽട്ടറിൽ സുരക്ഷയൊരുക്കാനും റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+