കോഴിക്കോട് കനത്ത മഴ; വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന് ആശങ്ക; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. കുറ്റ്യാടി, മരുതോംകര, കാവിലുംപാറ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടയിലായി. വനാതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടോ എന്ന ആശങ്കയും നിലവിലുണ്ട്. കനത്ത മഴ കാരണം രണ്ടിടത്ത് മണ്ണിടിച്ചലുമുണ്ടായി. അടിവാരത്ത് ശക്തമായ മലവെള്ളപാച്ചിലുമുണ്ടെന്നാണ് വിവരം. കോഴിക്കോട് അടിവാരം ടൗണിലാണ് വെള്ളെം കയറിയത്.

വളരെ ചെറിയ സമയം കൊണ്ട് വലിയ തോതില്‍ വെള്ളം പെയ്തിറങ്ങിയതോടെയാണ് ടൗണ്‍ മുങ്ങുന്ന അവസ്ഥയുണ്ടായത്. നഗരത്തിലെ മിക്ക കടകളിലും വെള്ളം കയറി. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന്റെ ഭാഗമായാണ് അടിവാരം ടൗണിലേക്ക് വലിയ തോതില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്നാണ് വിവരം. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ നിലവില്‍ അടിവാരം ടൗണില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്.
അതേസമയം കോഴിക്കോട് നഗരത്തില്‍ മഴ ശക്തമായി പെയ്യുകയാണ്. കുറ്റ്യാടി മേഖലയിലും മഴ തിമിര്‍ത്തു പെയ്യുന്നുണ്ട്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ വലിയ തോതില്‍ വെള്ളം പെയ്തിറങ്ങുന്നു എന്ന അവസ്ഥയാണ് നിലവില്‍. ഇത് വെള്ളക്കെട്ട് ഉണ്ടാക്കുന്നു എന്നത് ഏറെ ആശങ്കയുമുണ്ടാക്കുന്നുണ്ട്. അടിവാരം ടൗണില്‍ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട് വയനാട് ദേശീയ പാതയില്‍ ഗതാഗത സ്തംഭിച്ചിരിന്നു. കനത്ത മഴയില്‍ ഗ്രാമീണ മേഖലകളിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചത്. കണ്ണൂരിലും മഴ ശക്തമായി തന്നെ പെയ്യുകയാണ്.
മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ അടുത്ത 3-4 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications