കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് കനത്ത പേമാരി; പുഴകള്‍ കരകവിഞ്ഞുതന്നെ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബുധനാഴ്ച അല്‍പ്പനേരം തോര്‍ന്നതൊഴിച്ചാല്‍ കാലവര്‍ഷം കോഴിക്കോട് ജില്ലയില്‍ കനത്തുപെയ്യുന്നു. മലയോര മേഖലയില്‍ മഴ ശക്തമായി വര്‍ഷിക്കുകയാണ്. പുഴകള്‍ കരകവിഞ്ഞൊഴുകുകയും പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്തു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് സൂചന. മഴ വിട്ടൊഴിയാതെ നില്‍ക്കുന്നതിനാല്‍ ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്നു. മലയോര മേഖലയിലെ പല പ്രദേശങ്ങളിലും കനത്ത നാശനഷ്ടമാണ് മഴമൂലം ഉണ്ടായിട്ടുള്ളത്. എന്നാല്‍ വലിയ തോതില്‍ അത്യാഹിതങ്ങളില്ല എന്നത് ആശ്വാസകരമാണ്.

rain

ഇരുവഴിഞ്ഞി, ചെറുപുഴ, ചാലിയാര്‍, കുറ്റ്യാടിപ്പുഴ, കടന്തറപ്പുഴ എന്നിവയെല്ലാം പലയിടങ്ങളിലും കരകവിഞ്ഞൊഴുകുകയാണ്. ജില്ലയിലെ തീരദേശ മേഖലയിലും ശക്തമായ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നു. മുക്കം ബൈന്റ്‌പൈപ്പ് പാലം കഴിഞ്ഞദിവസം പൂര്‍ണമായും വെള്ളത്തിനടിയിലായി. പല പാലങ്ങളും റോഡുകളും കളി സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കു കട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
Kozhikode
English summary
heavy rain in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X