Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്തമഴ: കോഴിക്കോട്ട് 30 ഓളം വീടുകൾ തകർന്നു, കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് കോഴിക്കോട് താലൂക്കില്‍ വിവിധ ഇടങ്ങളിലായി പതിനഞ്ച് വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചു. മള്‍ട്ടി ഡിസിപ്ലിനറി സ്‌പെഷ്യല്‍ സ്‌കൂളിലെ ക്യാമ്പില്‍ നിലവില്‍ 42 പേരാണ് ഉള്ളത്. അടിയന്തിര സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു.

കൊയിലാണ്ടി താലൂക്കിലെ പന്തലായനി, വിയൂര്‍, കീഴരിയൂര്‍ എന്നിവിടങ്ങളിലായി മൂന്ന് വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചു. പന്തലായനി, വിയൂര്‍ വില്ലേജുകളെ വേര്‍തിരിക്കുന്ന തോട്ടിലൂടെ കടല്‍വെള്ളം ശക്തമായി അടിച്ചു കയറുന്നതിനാല്‍ സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് രേഖ.എം അറിയിച്ചു.

Rain

താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി, ഈങ്ങാപ്പുഴ, പുത്തൂർ എന്നവിടങ്ങളിലായി ഒന്‍പത് വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചു. വടകരയിലും താമരശ്ശേരിയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കളക്ടറേറ്റ്- 1077

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+