കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്തമഴ: കോഴിക്കോട്ട് 30 ഓളം വീടുകൾ തകർന്നു, കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് കോഴിക്കോട് താലൂക്കില്‍ വിവിധ ഇടങ്ങളിലായി പതിനഞ്ച് വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചു. മള്‍ട്ടി ഡിസിപ്ലിനറി സ്‌പെഷ്യല്‍ സ്‌കൂളിലെ ക്യാമ്പില്‍ നിലവില്‍ 42 പേരാണ് ഉള്ളത്. അടിയന്തിര സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു.

<strong>ഏഴു വയസുകാരന് ശസ്ത്രക്രിയ ചെയ്ത സംഭവം; മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതർക്ക് പറ്റിയ തെറ്റ്, മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ട് ഇങ്ങനെ...</strong>ഏഴു വയസുകാരന് ശസ്ത്രക്രിയ ചെയ്ത സംഭവം; മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതർക്ക് പറ്റിയ തെറ്റ്, മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ട് ഇങ്ങനെ...

കൊയിലാണ്ടി താലൂക്കിലെ പന്തലായനി, വിയൂര്‍, കീഴരിയൂര്‍ എന്നിവിടങ്ങളിലായി മൂന്ന് വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചു. പന്തലായനി, വിയൂര്‍ വില്ലേജുകളെ വേര്‍തിരിക്കുന്ന തോട്ടിലൂടെ കടല്‍വെള്ളം ശക്തമായി അടിച്ചു കയറുന്നതിനാല്‍ സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് രേഖ.എം അറിയിച്ചു.

Rain

താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി, ഈങ്ങാപ്പുഴ, പുത്തൂർ എന്നവിടങ്ങളിലായി ഒന്‍പത് വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചു. വടകരയിലും താമരശ്ശേരിയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കളക്ടറേറ്റ്- 1077

Kozhikode
English summary
Heavy rain in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X