കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തെ ഓർമിപ്പിച്ച് കോഴിക്കോട്ട് കനത്ത മഴ; വ്യാപക കൃഷിനാശം, വീടുകൾ തകർന്നു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രണ്ട് ദിവസമായി കോഴിക്കോട്ട് പെയ്യുന്നത് കനത്ത മഴ. വ്യാപക കൃഷിനാശം, വീടുകൾക്ക് തകർച്ച എന്നിവയുണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

<strong>മഴയോടൊപ്പം കടലാക്രമണം, പൊന്നാനിയില്‍ അറുപതോളം വീടുകളിലേക്ക് വെള്ളം കയറി, തീരദേശ വാസികളുടെ പുനരധിവാസത്തിന് അടിയന്തര പരിഗണനയെന്ന് സ്പീക്കര്‍ </strong>മഴയോടൊപ്പം കടലാക്രമണം, പൊന്നാനിയില്‍ അറുപതോളം വീടുകളിലേക്ക് വെള്ളം കയറി, തീരദേശ വാസികളുടെ പുനരധിവാസത്തിന് അടിയന്തര പരിഗണനയെന്ന് സ്പീക്കര്‍

ശക്തമായ മഴയിൽ കാവിലുംപാറ വില്ലേജിലെ പഷ്ണ കണ്ടി പൊക്കൻ എന്നവരുടെ വീട് പൂർണമായും തകർന്നു. താമരശ്ശേരി താലൂക്കിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് രാരോത്ത് വില്ലേജിൽ വീട് ഭാഗികമായി തകർന്നു. വടകര താലൂക്കിലെ വില്യാപ്പള്ളിയിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി 10 പേരെ അൻസാർ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്.

Rain

ശക്തമായി പെയ്ത മഴയിൽ കൊയിലാണ്ടി കീഴരിയൂർ വില്ലേജിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 79 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കീഴരിയൂർ നമ്പ്രത്തുകര റീജണൽ സ്കൗട്ട് ട്രെയിനിങ് സെന്ററിലെ ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി 14 പേരും നടുവത്തൂർ സൗത്ത് എൽ പി സ്കൂളിലെ ക്യാമ്പിൽ 12 കുടുംബങ്ങളിൽ നിന്നായി 65 പേരും ആണ് ഉള്ളത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കലക്ട്രേറ്റ് 1077.

English summary
Heavy rain in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X