കോഴിക്കോടൻ മലയോരം നിറഞ്ഞു കവിയുന്നു, ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞൊഴുകുന്നു
കോഴിക്കോട്: മലയോരത്തു മഴ കനക്കുന്നു. പുഴകൾ നിറഞ്ഞു കവിഞ്ഞു. ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞൊഴുകുന്നു. വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലവെള്ളം വരാൻ സാധ്യത ഉള്ളതിനാൽ പുഴകളിൽ ഇറങ്ങുന്നവർ ശ്രദ്ധിക്കണം. കാരശ്ശേരി വല്ലത്തൈപാറയിലെ പാലത്തിൽ വെള്ളം കയറി. പുഴത്തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്റൂമുകള് ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നല്‍കിയിട്ടുണ്ട്. എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടില്‍ എല്ലാവര്ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും എമെര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

കാസർഗോഡ് ജില്ലയിലും കനത്ത മഴ തുടരുകയാണ്. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications