കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് മഴ കനക്കുന്നു; ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍

Google Oneindia Malayalam News

കോഴിക്കോട്: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കുന്നതിനായി വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കേണ്ടതാണ്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

ദിലീപിനെ കുറിച്ച് മിണ്ടില്ല, വിജയ് ബാബുവിന്റെ കേസ് പണത്തിനായി, എവിടെയായിരുന്നു നടിയെന്ന് നിര്‍മാതാവ്ദിലീപിനെ കുറിച്ച് മിണ്ടില്ല, വിജയ് ബാബുവിന്റെ കേസ് പണത്തിനായി, എവിടെയായിരുന്നു നടിയെന്ന് നിര്‍മാതാവ്

1

നിലവില്‍ നദികളിലെ ജലനിരപ്പ് അപായകരമല്ല. എങ്കിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ച സാഹചര്യത്തില്‍ നദീതീരങ്ങളിലേക്കും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. മലയോര മേഖലകളിലേക്ക് രാത്രിയില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും കുളിക്കാനിറങ്ങുന്നതും ഒഴിവാക്കുന്നതാണ് ഈ സമയത്തു ഉചിതമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയും. ഇന്നലെ വനാന്തര്‍ ഭാഗങ്ങളിലെ കനത്ത മഴയില്‍ കുറ്റ്യാടി പുഴയില്‍ കൈവഴികള്‍ എന്നിവ നിറഞ്ഞ് കവിഞ്ഞു. തൊട്ടില്‍പ്പാലം, കടന്തറപ്പുഴ, ചെറുപുഴ, എന്നിവയാണ് നിറഞ്ഞത്. കുറ്റ്യാടി പക്രംതളം, ചുരം റോഡിലെ മുടിപ്പില്‍ വളവുകളും ഭീഷണിയിലാണ്. മരങ്ങള്‍ പൊട്ടിവീണത് വൈദ്യുതി തടസ്സത്തിനും കാരണമായി. ചുരം റോഡിലെ അഴുക്കുചാലുകള്‍ ശുചീകരിക്കാത്തത് കൊണ്ട് മണ്ണും കല്ലും വന്ന് മഴവെള്ളം റോഡില്‍ കെട്ടികിടക്കുന്നതും അരികുകളില്‍ കാട് മൂടിയതുമാണ് കാരണം. കഴിഞ്ഞ ദിവസം ചുരും റോഡില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ സന്ദര്‍ശനം നടത്തിയ അധികൃതര്‍ അഴുകുചാല്‍ വൃത്തിയാക്കുമെന്ന് പറഞ്ഞിരുന്നു.

അതേസമയം ഇത്തവണ ജില്ലകളിലെല്ലാം മഴ കുറവാണ് കിട്ടിയത്. കാലവര്‍ഷം ദുര്‍ബലമായിരുന്നു. കോഴിക്കോട്ട് ഇത്തവണ 438.6 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 50 ശതമാനം കുറവാണ്. 1974ന് ശേഷം ഇത്രയും മഴ കുറയുന്നത് ആദ്യമായിട്ടാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. സാധാരണ ജൂലായിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാറുള്ളത്. രണ്ടാം സ്ഥാനം എപ്പോഴും ജൂണ്‍ മാസത്തിനായിരിക്കും. ജൂണില്‍ സംസ്ഥാനത്ത് ദിവസം ശരാശരി 22 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടതാണ്. ഇത്തവണ കിട്ടിയത് 10 മില്ലിമീറ്റര്‍ മാത്രമാണ്. മഹാരാഷ്ട്ര തീരത്തിന് സമീപം ഒരു ന്യൂനമര്‍ദം മാത്രം രൂപപ്പെട്ടത്. കേരളത്തിലെ മഴയെ ബാധിച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍

Kozhikode
English summary
heavy rain in kozhikode, distict collector says be careful to people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X