Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് മഴ ശക്തമാകുന്നു; ഒരു മണിക്കൂറിനിടെ പെയ്‌തത് 41 മില്ലി മീറ്റർ‌ മഴ

കോഴിക്കോട്: കോഴിക്കോടൻ കാറ്റിന്റെ സ്വാധീനഫലമായി ജില്ലയിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട് ന​ഗരത്തിൽ ഒരു മണിക്കൂറിനിടെ ലഭിച്ചത് 41 എം എം മഴയാണ്. ബം​ഗാൾഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ, വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി അടുത്ത ഏഴ് ദിവസം മിതമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ബുധനാഴ്ചയും നവംബർ മൂന്ന് മുതൽ അഞ്ച് വരെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പിൽ പറയുന്നു.അതേസമയം, നാളെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചത്.

heavy rain

വ്യാഴാഴ്ച രാത്രി 11.30 വരെ 1.2 മുതൽ 2. 0 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത് 1.2 മുതൽ 2.1 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കുക

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതർ നിർദ്ദേശിച്ചാൽ മാറിത്താമസിക്കണം.മൽസ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളുംകടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+