Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനനിബിഡമായി താമരശേരി ചുരം, ബദല്‍ റോഡ് ഇല്ല; അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

താമരശേരി: വാഹനനിബിഡിമായി മാറുന്ന താമരശേരി ചുരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ബദല്‍ റോഡുകള്‍ യാഥാര്‍ഥ്യമാവാത്തതും നിലവിലെ റോഡിലെ അസൗകര്യങ്ങളും ചുരത്തിലെ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്. ബുധനാഴ്ച മാത്രം മൂന്ന് അപകടങ്ങളാണ് ചുരത്തില്‍ ഉണ്ടായത്.

എട്ടാം വളവില്‍ പുലര്‍ച്ചെ നിയന്ത്രണം വിട്ട ചരക്കുലോറി മരത്തിലിടിച്ചു. 14 ചക്രമുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ചു നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ആര്‍ക്കും പരുക്കില്ല. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും മറ്റു യാത്രക്കാരും ചേര്‍ാണ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിച്ചത്. കോഴിക്കോട്ടേക്ക് സിമന്റ് കയറ്റി വരുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Thamarassery notch

എട്ടാം വളവില്‍തന്നെ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ എട്ടരക്കായിരുന്നു ഈ അപകടം. ആര്‍ക്കും പരുക്കില്ല. വയനാട്ടിലേക്ക് പോവുകയായിരു ബസ് എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരായ സതീശന്‍ മുപ്പതേക്കര്‍, മുഹമ്മദലി അടിവാരം, കെ.വി ബഷീര്‍ എന്നിവരും പൊലീസും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

എട്ടാംവളവിന് താഴെ മറ്റൊരു ചരക്കുലോറി കേടായതും വലിയ തോതില്‍ ഗതാഗത സ്തംഭനമുണ്ടാക്കി. 14 ചക്രവാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് മറികടന്നുവരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്. നിരോധനം ലംഘിച്ചെത്തിയ വേറൊരു ലോറിയാകട്ടെ അടിവാരത്ത് പൊലീസ് പിടിയിലായി. മറ്റു യാത്രക്കാര്‍ക്കു പോലും ഭീഷണിയാവുന്ന തരത്തിലാണ് ചരക്കുലോറികള്‍ ഇതുവഴി കടന്നു പോകുന്നത്. വാഹനങ്ങള്‍ കേടായി നിര്‍ത്തിയിടുന്നതോടെ വലിയ ഗതാഗത സ്തംഭനവും ഉണ്ടാകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+