കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്വേഷിക്കാന്‍ ആളില്ല; കോടികളുടെ ഹീര തട്ടിപ്പു കേസ് ഇഴഞ്ഞുനീങ്ങുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹീര പലിശരഹിത തട്ടിപ്പ് കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. അന്തര്‍സംസ്ഥാന സാമ്പത്തിക കുറ്റകൃത്യം ആയതിനാല്‍ ലോക്കല്‍ പോലീസ് അന്വേഷണം നേരത്തെ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിനോയ് സ്റ്റീഫന്റെ ഓഫിസില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കാര്യമായ അന്വേഷണം നടക്കാത്ത സ്ഥിതിയാണിപ്പോള്‍.

<strong>പ്രണയം നടിച്ച് ലൈംഗീക പീഡനത്തിനിരയാക്കി; നാട്ടുകാർ പിടികൂടി... യുവാവിനെ മൊട്ടയടിപ്പിച്ചു, പുരികം വടിച്ചു, സംഭവം മുക്കത്ത്!</strong>പ്രണയം നടിച്ച് ലൈംഗീക പീഡനത്തിനിരയാക്കി; നാട്ടുകാർ പിടികൂടി... യുവാവിനെ മൊട്ടയടിപ്പിച്ചു, പുരികം വടിച്ചു, സംഭവം മുക്കത്ത്!

അന്വേഷണത്തിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ഡി.വൈ.എസ്.പി ഡി.ജി.പിയോട് മാസങ്ങള്‍ക്ക് മുന്‍പെ ആവശ്യപ്പെട്ടിരുന്നെെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ല. ഇതോടെ അന്വേഷണത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് പിന്നാക്കം പോയിരിക്കുകയാണ്.

Heera

മുന്‍കൂര്‍ ജാമ്യവ്യവസ്ഥകള്‍ പലതും പാലിക്കാത്തതിനാല്‍ ഹീര മേധാവി നൂറാ ശൈഖിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിയും. എന്നാല്‍ ഇത്തരം നീക്കങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. പല നിക്ഷേപകരും ഇപ്പോഴും പരാതി പോലും നല്‍കാതെ, ജയിലില്‍ നിന്നിറങ്ങിയാല്‍ പണം കൊടുക്കാമെന്ന നൂറാശൈഖിന്റെ വാട്‌സാപ് ആപ്പ് സന്ദേശത്തിന്റെ പ്രതീക്ഷയിലാണ്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്വത്ത് കണ്ടുകെട്ടിയ കേസില്‍ കേസിനുപോകാത്തവര്‍ക്കൊന്നും പണം തിരിച്ചുകിട്ടില്ലെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിയമോപദേശമെന്ന് ഹീര വിക്റ്റിംസ് ഫോറം സെക്രട്ടറി ഇസ്മായില്‍ പറഞ്ഞു.

ചൊവ്വാഴ്ച കോഴിക്കോട് ഹീര വിക്റ്റിംസ് ഫോറത്തിന്റെ യോഗം ചേര്‍ന്നിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇരുന്നൂറിനടുത്ത് ആളുകള്‍ വന്നിരുന്നു യോഗത്തിനെങ്കില്‍ ചൊവ്വാഴ്ച ഏതാനും പേര്‍ മാത്രമാണ് എത്തിയത്. ഇത്തരം നിസ്സംഗമനോഭാവം തട്ടിപ്പുകേസില്‍പ്പെട്ട കേരളത്തില്‍ നിന്നുള്ള ഇരകള്‍ക്ക് യാതൊരുവിധ ആനുകൂല്യവും ലഭിക്കാത്ത അവസ്ഥ സംജാതമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാനത്തിന് പുറത്ത് നിയമപരമായി എല്ലാവിധ കാര്യങ്ങളും പാലിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ഇവിടെ നിക്ഷേപകര്‍ പുലര്‍ത്തുന്ന മെല്ലെപ്പോക്ക് സമീപനംകൊണ്ട് കേസില്‍ വേണ്ടവിധം സമ്മര്‍ദ്ദം അധികൃതരില്‍ ഉണ്ടാവുന്നില്ലെന്നും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും ഫോറം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Kozhikode
English summary
Heera froud case: Moving unmanned to investigate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X