കോഴി വളര്ത്തുന്നതിനുമുണ്ട് ഒരു നിലവാരമൊക്കെ; ഇതാ ഒരു ചാത്തമംഗലം മാതൃക
കോഴിക്കോട്: നവീകരണത്തിന്റെ പാതയില്‍ മികച്ച നിലവാരത്തിലേക്കുയര്‍ന്ന് ചാത്തമംഗലത്തെ പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രം. സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി പുതിയ ഓഫീസ് കെട്ടിടം, ട്രയിനിങ് സെന്റര്‍, പൗള്‍ട്രി എക്സിബിഷന് സെന്റര്‍, ആധുനികവത്കരിച്ച പൗള്‍ട്രി ഹൗസുകള്‍, പുതിയ ജനറേറ്റര്‍, തൊഴിലാളികള്‍ക്കുള്ള വിശ്രമമുറി, ഫാമിലെ സര്‍വീസ് റോഡുകളുടെ ടാറിങ്, പുതിയ സ്റ്റാഫ് ക്വാട്ടേഴ്സ്, പൗള്‍ട്രി പ്രതിമയുടെ അനാച്ഛാദനം, കര്‍ഷകര്‍ക്കുള്ള വിശ്രമസ്ഥലം എന്നിവ കൂടി യാഥാര്‍ഥ്യമായതോടെ പരിമിതികളില്‍ നിന്ന് മികച്ച നിലവാരത്തിലേക്കാണ് കേന്ദ്രം ഉയര്‍ന്നത്. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് 2.5 കോടി ചെലവഴിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയത്.
നിലവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ ഒന്നാംഘട്ടവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫാമിന് ചുറ്റുമതില്‍, ഹാച്ചറി കെട്ടിടം, പുതിയ ഫൗള്‍ട്രി ഷെഡ്, ജനറേറ്റര്‍ റൂം, മഴവെള്ള സംഭരണികള്‍ എന്നിവയും നിര്‍മ്മിച്ചിരുന്നു. 1962ല്‍ 5.7 ഏക്കറില്‍ ആരംഭിച്ച കേന്ദ്രം 1982ലാണ് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രമായി ഉയര്‍ത്തിയത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്കാവശ്യമായ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പ്പാദന കേന്ദ്രമായ സ്ഥാപനം 1995ല്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു.

ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് വിവിധയിനം കോഴികളുടെ പ്രദര്‍ശനം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റോസ് എപി95, കാവേരി, സുവര്‍ണ, നേക്കഡ് നെക്ക്, ഗ്രാമശ്രീ, ആസ്ട്രോളര്, അതുല്യ, കരിങ്കോഴി തുടങ്ങിയ ഇനങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഷിക വരുമാനത്തിലും മികച്ച വര്‍ധനവാണുണ്ടായത്. 1.3 കോടിയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം. കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനവും സര്‍വകാല ഉന്നതിയിലെത്തി. 7.5 ലക്ഷം അടമുട്ടയുടെയും 5.8 ലക്ഷം കുഞ്ഞുങ്ങളുടെയും ഉത്പാദനവുമാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിച്ച് 3711 തൊഴില്‍ദിനങ്ങളാണ് നല്‍കിയത്. തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കാന്‍ കഴിഞ്ഞു.
വെറ്റിനറി കോളേജ് വിദ്യാര്‍ഥികള്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, പൗള്‍ട്രി ഫാം മാനേജ്മെന്റ് വിദ്യാര്‍ഥികള്‍, വിഎച്ച്സി വിദ്യാര്‍ഥികള്‍, കുടുംശ്രീ അംഗങ്ങളടക്കം 460 പേര്‍ക്ക് ഈ വര്‍ഷം ഇവിടെ നിന്ന് പരിശീലനം നല്കി. പരിശീലനവും തുടര്‍ സഹായവും ലഭിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ഫാമുകള്‍, മുട്ട മാര്‍ക്കറ്റിങ്, മിനി പൗള്‍ട്രി പ്ലാന്റുകള്‍ തുടങ്ങിയവ ആരംഭിക്കാന്‍ കഴിഞ്ഞു. സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി ജലാലുദ്ദീന്‍, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന മുഖ്യാതിഥിയായി. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. എ മിനി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി കെ സജിത, മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി ജി ജോര്‍ജ് മാസ്റ്റര്‍, കോഴി വളര്‍ത്തു കേന്ദ്രം വെറ്ററിനറി സര്ജന് ഡോ. എം ജി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ താഴത്തയില്‍ ജമൈലത്ത്, എം എ ഗഫൂര്‍, ബ്ലാക്ക് പഞ്ചായത്ത് അംഗം പി സുനിത, സി ബിജു, ഡോ. കെ വി ഉമ, വി എസ് ഹമീദ് എന്നിവര്‍ സംസാരിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications