കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിമ്പനത്തോട്ടിലെ ഒഴുക്ക് പൂർവ്വസ്ഥിതിയിലാക്കാൻ വടകര നഗരസഭയ്ക്ക് ഹൈക്കോടതി നിർദേശം!!

  • By Desk
Google Oneindia Malayalam News

വടകര: കരിമ്പനത്തോട്ടിലെ ഒഴുക്ക് പൂർവ്വസ്ഥിതിയിലാക്കാൻ ഹൈക്കോടതി നിർദേശം. വടകര ടൗണിലെ ഓവുചാലിലെ ഒഴുക്ക് സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ നഗരസഭയ്ക്ക് ഹൈക്കോടതി നിർദേശം. കരിമ്പനത്തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുത്തിയതിനെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി നാരായണനഗരം യൂണിറ്റും നാരായണനഗരം റോഷ്‌നി ബിൽഡിങ് ഉടമ പ്രകാശും ഫയൽചെയ്ത ഹർജിയിലാണ് നിർദേശം.

<strong>വിമാന ഇന്ധനവിലയില്‍ ഇടിവ്, പെട്രോളിനേക്കാളും ഡീസലിനേക്കാളും കുറവ്</strong>വിമാന ഇന്ധനവിലയില്‍ ഇടിവ്, പെട്രോളിനേക്കാളും ഡീസലിനേക്കാളും കുറവ്

നഗരസഭാ സെക്രട്ടറി, കൗൺസിൽ ചെയർമാൻ, വടകര സിഐ, കളക്ടർ, തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി, കരിമ്പനത്തോട് സംരക്ഷണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് വ്യാപാരികൾ ഹർജി നൽകിയത്. എല്ലാവർക്കും നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. കേസ് ജനുവരി ഏഴിലേക്ക് മാറ്റി.കരിമ്പനത്തോടിലേക്ക് ശൗചാലയ മാലിന്യം ഉൾപ്പെടെയുള്ള ദ്രവമാലിന്യം തള്ളുന്നതിൽ പ്രതിഷേധിച്ച്‌ കരിമ്പനത്തോട് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരാണ് രണ്ടാഴ്ചമുമ്പ് തോട് പലയിടങ്ങളിലായി മണ്ണിട്ടുനികത്തിയത്.

Kozhikode map

ഇതോടെ തോടിന്റെ ഒഴുക്ക് നിലച്ചു.ഒരാഴ്ച പിന്നിടുമ്പോഴേക്കും നാരായണനഗരം ഭാഗത്തെ ഒട്ടേറെ കെട്ടിടങ്ങളിലെ താഴത്തെ ഭാഗത്തേക്ക് മലിനജലം കയറിത്തുടങ്ങി. കുറെ സ്ഥാപനങ്ങൾ പൂട്ടുകയും ചെയ്തു. എന്നാൽ, ഒഴുക്ക് പുനഃസ്ഥാപിക്കാനും പ്രശ്‌നം പരിഹരിക്കാനും നഗരസഭ നടപടികളൊന്നും സ്വീകരിക്കാതെ വന്നതോടെയാണ് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചത്. 28-നാണ് കോടതിയുടെ നിർദേശം വന്നത് എന്നാൽ, നഗരസഭ ഉരുണ്ട് കളിക്കുകയാണെന്നാണ് ആക്ഷേപം. കരിമ്പനത്തോട്ടിലെ മലിനജലത്തിന്റെ നിരപ്പ് വീണ്ടും കൂടിയതിനെത്തുടർന്ന് നാരായണനഗറിലെ പത്തോളം കടകൾ പൂട്ടി.

Kozhikode
English summary
High Court verdict on Karimbana river in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X