ഹിജാബ് വിഷയം: മാപ്പുമായി സ്കൂൾ പ്രിൻസിപ്പൽ; വീഴ്ച സംഭവിച്ചതായി കുറ്റസമ്മതം
കോഴിക്കോട്: ജില്ലയിലെ മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന ഹിജാബ് പ്രശ്നത്തിൽ പരിഹാരം. സബ് കളക്ടർ ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ വിളിച്ച യോഗത്തിലാണ് തീരുമാനം ആയത്. വിദ്യാർത്ഥികൾ ഹിജാബ് അണിഞ്ഞ് എത്തിയതുമായി ബന്ധപ്പെട്ടാണ് സ്കൂളിൽ പ്രശ്നം ഉടലെടുത്തത്.
ഹിജാബ് അണിഞ്ഞ് എത്തിയ സ്കൂൾ വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ സംഭവത്തിൽ മാപ്പ് പറയാം എന്ന് സ്കൂൾ പ്രിൻസിപ്പൽ യോഗത്തിൽ വ്യക്തമാക്കി. വിഷയത്തിൽ വീഴ്ച സംഭവിച്ചതുമായി ബന്ധപ്പെട്ട് പത്രകുറുപ്പും സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ മാധ്യമങ്ങൾക്കായി പുറത്തിറക്കി.
അതേസമയം, ഹിജാബ് ധരിച്ച സ്കൂളിൽ എത്തിയ വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്തിറക്കുകയായിരുന്നു. സംഭവം അന്വേഷിക്കാൻ എത്തിയ രക്ഷിതാവിനോട് സ്കൂൾ അധികൃതർ മോശമായി പെരുമാറി. ഷാൾ ധരിച്ചാണ് സ്കൂളിൽ രക്ഷിതാവ് എത്തിയത്.

എന്നാൽ, സ്കൂളിൽ ഷാൾ കഴിയില്ലെന്നും ആവശ്യമെങ്കിൽ വിദ്യാർത്ഥിക്ക് ടി സി നൽകാമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അടക്കം വീഡിയോ പ്രചരിച്ചു തുടങ്ങി. എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് എന്നീ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി സ്കൂളിനെതിരെ രംഗത്ത് എത്തി.

മതത്തിന്റെ പേരിൽ ഉള്ള ഒന്നും സ്കൂളിൽ കുട്ടികൾ കൊണ്ടു വരരുത്. പഠിക്കാൻ ആണ് വിദ്യാർഥികൾ സ്കൂളിൽ എത്തേണ്ടത് എന്നീ നിർദേശങ്ങൾ വീഡിയോയുടെ പ്രിൻസിപ്പൽ പറയുന്നു. എന്നാൽ, ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥിയെ ഇവിടെ പഠിപ്പിക്കുന്നില്ല എന്ന് രക്ഷിതാവ് പറഞ്ഞു. തൽസമയം തന്നെ അപേക്ഷ തന്നാൽ ടി സി തരാമെന്ന് പ്രിൻസിപ്പൽ രക്ഷിതാവിനെ അറിയിച്ചു.

രക്ഷിതാവ് വിഷയത്തിൽ പരാതി നൽകുമെന്ന് അറിയിച്ചു പ്രിൻസിപ്പലിനെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിരുന്നു. വീഡിയോയ്ക്ക് പിന്നാലെ നിരവധി സംഘടനകൾ പ്രതിഷേധവുമായി സ്കൂളിന് എതിരെ രംഗത്ത് എത്തി. ഇതോടെ സബ്കളക്ടർ സർവ കക്ഷിയോഗം വിളിച്ചു ചേർക്കാൻ ആവശ്യപ്പെട്ടു. മാനന്തവാടി ഡി.വൈ.എസ്.പി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ടി.എ പ്രസിഡന്റ്, വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, ഹിജാബ് മതാചാരങ്ങളുടെ ഭാഗം അല്ലെന്ന് കർണാടക സർക്കാർ ഇന്നലെ വീണ്ടും വ്യക്തമാക്കിയിരുന്നു. ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത ചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് സർക്കാർ കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു.

ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല. മത ചിഹ്നങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സൂക്ഷിക്കണം. വസ്ത്രധാരണമോ ഭക്ഷണമോ പോലുള്ളവ അവശ്യ മതപരമായ ആചാരങ്ങളുടെ ഭാഗമായി കണക്കാക്കാനാവില്ല. സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ഈ വിഷയത്തിൽ പ്രായോഗിക സമീപനമാണ് സ്വീകരിക്കേണ്ടതെന്നും എജി കോടതിയിൽ വാദിച്ചു.

അതേസമയം, ഹിജാബ് അനുവദിക്കാനാകുമോ എന്ന വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് കോടതി ചോദിച്ചിരുന്നു. എന്നാൽ, സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും ഇത് സംസ്ഥാനങ്ങൾക്ക് വിട്ടിട്ടുണ്ടെന്നും എജി പറഞ്ഞു. ഒരു ഭരണ കൂടം മതപരമായ ആചാരങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. ശിരൂർ മഠം കേസ് പരാമർശിച്ചു കൊണ്ടായിരുന്നു വാദം.
Recommended Video

എന്നാൽ, പ്രശ്നം കൂടുതൽ സമ്മർദ്ദത്തിലായാൽ തീരുമാനം എടുക്കും. പൗരന്മാർക്ക് അവർക്കിഷ്ടമുള്ള വിശ്വാസം അനുഷ്ഠിക്കാം. ആർട്ടിക്കിൾ 25 പ്രകാരം അത്യാവശ്യമായ ആചാരങ്ങൾക്ക് മാത്രമേ പരിരക്ഷ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവർ അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications