കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല ദര്‍ശനത്തിനായ് പുറപ്പെട്ട ഹിന്ദു ഐക്യവേദിപ്രതിഷേധ നാമജപയാത്ര നടത്തി

  • By Desk
Google Oneindia Malayalam News

വടകര: ശബരിമല ദര്‍ശനത്തിനായ് പുറപ്പെട്ട ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് പികെ ശശികല ടീച്ചറേയും, ശബരിമല കര്‍മ്മ സമിതി നേതാക്കളെയും അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ വടകരയില്‍ പ്രതിഷേധ നാമജപയാത്ര നടത്തി. ജപയാത്രയ്ക്ക് എന്‍ .കെ. ബാലകൃഷ്ണന്‍, എം. പ്രദീപന്‍,അഡ്വ. എം രാജേഷ് കുമാര്‍, പി. എം. അശോകന്‍, എം. ബാലകൃഷ്ണന്‍, മടപ്പള്ളി ശ്രീധരന്‍, എ .കെ. വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

<strong>പേരക്കുട്ടിയേയുമെടുത്ത് കെപി ശശികല വീണ്ടും ശബരിമലയിലേക്ക്.. നാടകീയ രംഗങ്ങള്‍.. ഒടുവില്‍ അനുമതി</strong>പേരക്കുട്ടിയേയുമെടുത്ത് കെപി ശശികല വീണ്ടും ശബരിമലയിലേക്ക്.. നാടകീയ രംഗങ്ങള്‍.. ഒടുവില്‍ അനുമതി

തുടർന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ വിഭാഗ് കാര്യവാഹ് എന്‍ കെ ബാലകൃഷ്ണന്‍, ബി ജെ പി മേഖലാ വൈസ് പ്രസിഡണ്ട് രാമദാസ് മണലേരി, ബി എം എസ്‌മേഖലാ പ്രസിഡണ്ട് എം. ബാലകൃഷ്ണന്‍, ബാലഗോകുലം സംസ്ഥാന സെക്രട്ടറി സ്മിത വത്സന്‍,സദാനന്ദൻ ആയാടത്തിൽ,പ്രമോദ് മാങ്ങാട്ട് പാറ എന്നിവര്‍ പ്രസംഗിച്ചു . സംഘ് പരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ വടകരയിൽ പൂർണ്ണം.

sabarimalaprotest-


അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ ജനത്തെ ദുരിതത്തിലാക്കി.ഹർത്താൽ കാരണം ഓഫീസുകളിലെ ഹാജർ നില വളരെ കുറവായിരുന്നു.ബാങ്കിങ്,ഇൻഷുറൻസ് മേഖലകൾ തുറന്നു പ്രവൃത്തിച്ചില്ല.വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ സാധിച്ചില്ല.കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു.അതേ സമയം വില്യാപ്പള്ളിയിലും,തിരുവള്ളൂരിലും വാഹനങ്ങൾ തടയാൻ ശ്രമിച്ച ആറു ബി.ജെ.പി പ്രവർത്തകരെ മുൻ കരുതലായി വടകര പോലീസ് അറസ്റ്റ് ചെയ്തു.

വില്യാപ്പള്ളിയിൽ നാലു പേരും,തിരുവള്ളൂരിൽ രണ്ടു പേരുമാണ് അറസ്റ്റിലായത്.വില്യാപ്പള്ളി സ്വദേശികളായ പാറോള്ള മലയിൽ ഷിനോജ്(37),ഒതയോത്ത് മീത്തൽ സി.എസ് .സുനി(37),മുറിച്ചാണ്ടി താഴ ബബിത്ത് (35),പാറേമ്മൽ പ്രവീഷ്(36),തിരുവള്ളൂർ സ്വദേശികളായ ചാനിയം കടവ് കായമണ്ണിൽ ഷിബിത്ത്(34),കാറാഞ്ചേരി രാഗേഷ് (29)എന്നിവരാണ് അറസ്റ്റിലായത്.ഇവരെ വൈകീട്ടോടെ വിട്ടയച്ചു.

Kozhikode
English summary
Hindu aikyavedi namajapa yathra as protest against woman entry in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X