കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംജിഎസ് ജീവിച്ചിരിപ്പില്ല എന്ന് ബിഎല്‍ഒ റിപ്പോര്‍ട്ട് ചെയ്തു; പോസ്റ്റല്‍ വോട്ടിന് സാധിച്ചില്ല

Google Oneindia Malayalam News

കോഴിക്കോട്: പ്രമുഖ ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ ജീവിച്ചിരിപ്പില്ല എന്ന് ബിഎല്‍ഒ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പോസ്റ്റല്‍ വോട്ട് സാധിച്ചില്ല. 80 പിന്നിട്ട എംജിഎസിന് ശാരീരിക അവശതകളുണ്ട്. അതുകൊണ്ടുതന്നെ പോസ്റ്റല്‍ വോട്ടിന് അര്‍ഹനായിരുന്നു. ബിഎല്‍എ റിപ്പോര്‍ട്ടാണ് തിരിച്ചടിയായത്. സോഷ്യല്‍ മീഡിയയിലെ പ്രചാരണം വിശ്വസിച്ചാണ് ബിഎല്‍ഒ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് വിവരം.

കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

20

അതേസമയം, സംഭവത്തില്‍ പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. അബദ്ധം പറ്റിയെന്ന് ബിഎല്‍ഒ സമ്മതിച്ചു. എംജിഎസിന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഏപ്രില്‍ ആറിന് വോട്ട് രേഖപ്പെടുത്താം. ഇതിന് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് കളക്ടര്‍ എസ് സാംബശിവറാവു പരഞ്ഞു. കളക്ടര്‍ എംജിഎസുമായി സംസാരിച്ചു.

54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു

Recommended Video

cmsvideo
കടകംപള്ളിക്കും മേഴ്സിക്കുട്ടിയമ്മക്കും എം എസ് കുമാറിൻ്റെ വിമർശനം

80 വയസ് പിന്നിട്ടവര്‍, ഭിന്ന ശേഷിക്കാര്‍, കൊറോണ രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് ഇത്തവണ പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുള്ളത്. ഒട്ടേറെ പേര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെയാണ് എംജിഎസിന് അവസരം നഷ്ടപ്പെട്ടത്. പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ളവരുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു. ബിഎല്‍ഒയുടെ റിപ്പോര്‍ട്ട് കാരണം എംജിഎസ് ഈ പട്ടികയില്‍ ഉള്‍പ്പെടാതെ പോയി.

കെടി ജലീലിനോട് ചോദിച്ചു; മിടുക്കി സമയെ കാണാന്‍ ഫിറോസിക്ക എത്തി... അപ്പോള്‍ അടുത്ത ചോദ്യം...കെടി ജലീലിനോട് ചോദിച്ചു; മിടുക്കി സമയെ കാണാന്‍ ഫിറോസിക്ക എത്തി... അപ്പോള്‍ അടുത്ത ചോദ്യം...

Kozhikode
English summary
Historian MGS Narayanan can not do Postal vote due to BLO report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X