Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിഞ്ചോലമലയിലെ രക്ഷാപ്രവർത്തനം; ഫയർഫോഴ്സിന് ആദരം

നരിക്കുനി: കട്ടിപ്പാറ ,കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ സ്തുത്യർഹമായ സേവനം നടത്തിയ നരിക്കുനിയിലെ ഫയര്‍ & റെസ്ക്യൂ ജീവനക്കാർക്ക് നാടിന്റെ ആദരം. നരിക്കുനി ഗ്രാമപഞ്ചായത്തും പൗരാവലിയും ചേര്‍ന്നാണ് ജീവനക്കാരെ ആദരിച്ചത്.

കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അപകടങ്ങളില്‍ കൈത്താങ്ങാവാന്‍ കഴിയുന്നതാണ് രക്ഷാപ്രവര്‍ത്തിലെ വിജയമെന്നും , ഇക്കാര്യത്തില്‍ നരിക്കുനിയിലെ ഫയര്‍ & റെസ്ക്യൂ ജീവനക്കാര്‍ മഹത്തരമായ സേവനമാണ് നടത്തിയതെന്നും എം.എല്‍.എ.പറഞ്ഞു.

news

ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം ഫയര്‍ സ്റ്റേഷൻ ഓഫീസർ ജോബി വര്‍ഗ്ഗീസ് ഏറ്റുവാങ്ങി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വേണുഗോപാല്‍ ആധ്യക്ഷം വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അനീഷ് എ.കെ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജബ്ബാര്‍ മാസ്റ്റർ , അംഗങ്ങളായ ആമിന, വസന്ത കുമാരി , ഇല്യാസ് , ഫയര്‍മാന്‍ അബ്ദുൽ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മറിയക്കുട്ടി നന്ദി പറഞ്ഞു...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+