കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രക്താർബുദ ബാധിതരായ കുട്ടികൾക്ക് കൈകോർത്ത് ഹോപ്പും ബേബി മെമ്മോറിയലും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രക്താർബുദ ബാധിതരായ കുട്ടികൾക്ക് മികച്ച ചികിത്സയ്ക്കു വഴിയൊരുക്കാൻ ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷനും ബേബി മെമ്മോറിയൽ ആശുപത്രിയും കൈകോർക്കുന്നു.
ഹോപ്പിന്‍റെ പുതിയ പ്രോജക്റ്റ് ഹോപ്പ് ബിയോണ്ട് ലുക്കീമിയയുടെ ധാരണാപത്രത്തിൽ ബേബി മെമ്മോറിയൽ ഒപ്പുവച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഹോപ്പ് എച്ച്ബിഎൽ പ്രോജക്റ്റ് ഡയറക്റ്റർ ഡോ. സൈനുൽ ആബിദീൻ ധാരണാപത്രം ആശുപത്രി ചെയർമാൻ ഡോ. കെ. ജി. അലക്സാണ്ടർക്ക് കൈമാറി.

അർബുദബാധിതരായ കുട്ടികളുടെ ചികിത്സാരംഗത്തും ചികിത്സേതര മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയാണ് ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ. ഇന്ത്യയിലെ അത്യാധുനിക ആശുപത്രികളിൽ ക്യാൻസർ ബാധിതരായ കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സാസൗകര്യം ലഭ്യമാക്കുകയാണ് പ്രോജക്റ്റിലൂടെ ഉദ്ദേശിക്കുന്നത്. സ്വന്തം ചെലവിൽ ചികിത്സ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികളെ കേരളത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്ന് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. അർബുദ ചികിത്സാ രംഗത്തെ വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും ചികിത്സ. ഓരോ ഘട്ടത്തിലെയും ചികിത്സാ പുരോഗതി ആശുപത്രി ടീമുമായി ഹോപ്പ് മെഡിക്കൽ ബോർഡ്‌ ചർച്ച നടത്തും.

hopeandbabymemorial-

കുട്ടികളുടെ അർബുദ ചികിത്സാരംഗത്ത് ഇത്തരം ഒരു ചുവട്‌വയ്പ്പ് ഇന്ത്യയിൽ ആദ്യമാണ്. ഹോപ്പും ബേബി മെമ്മോറിയൽ ആശുപത്രിയും അസുഖ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കളും തമ്മിലുള്ള പരസ്പര ധാരണയിലൂടെയാണ് ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യം ഉറപ്പു വരുത്തുക. രക്താർബുദ ബാധിതരായ കുട്ടികളെ പൂർണമായും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുക എന്നതാണ് പ്രോജക്റ്റിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇതിനകം എംവിആർ ക്യാൻസർ സെന്‍ററുമായും മംഗലാപുരം കസ്തൂർബ മെഡിക്കൽ കോളെജുമായും ഹോപ്പ് ധാരണാ പത്രം ഒപ്പുവച്ചിട്ടുണ്ട്. കൂടുതൽ ആശുപത്രികൾ പ്രോജക്റ്റ് ഏറ്റെടുക്കാൻ മുന്നോട്ടു വരുന്നുണ്ടെന്നു ഹോപ്പ് ഭാരവാഹികൾ അറിയിച്ചു.

ബേബി മെമ്മോറിയൽ ആശുപത്രി ചെയർമാൻ ഡോ. കെ.ജി.അലക്സാണ്ടർ,
ഡോ. സൈനുൽ ആബിദീൻ, ഡോ. സഹസ്രനാമം, ഹോപ്പ് ഡയറക്റ്റർ ബോർഡ് മെമ്പർമാരായ റിയാസ് കിൽട്ടൻ, ജോജോ കാഞ്ഞിരക്കാടൻ, ഡോ. ദുർഗ പ്രസൻ, ഡോ. പി. ആർ. ശശീന്ദ്രൻ, ബിഎംഎച്ച് സിഇഒ ഗ്രേസി മത്തായി, ഡോ. അനൂപ്, ഹോപ്പ് പ്രൊജക്റ്റ്‌ ഓഫിസർ ബെന്ന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Kozhikode
English summary
Hope and Baby memmorial hospital joind hands for blood cancer patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X