കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയിലെ ഹോട്ടലുകൾക്കെതിരെയുള്ള നടപടി: ചർച്ച പരാജയം, ഹോട്ടലുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും

  • By Desk
Google Oneindia Malayalam News

വടകര: മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് വടകരയിലെ വ്യാപാരികളും, നഗരസഭാ അധികൃതരും നടത്തിയ ചർച്ച പരാജയപ്പെട്ടു. നോട്ടീസ് നൽകാതെ നഗരസഭാ അധികൃതർ ആറു സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത്. ഇതിനെതിരെ ഹോട്ടൽ ആൻഡ് കൂൾ ബാർ ഉടമകൾ ഇന്നലെ കടകൾ അടച്ച് നഗരസഭാ ഓഫീസ് മാർച്ച് നടത്തിയിരുന്നു. ഇതേ തുടർന്ന് നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി രാവിലേയും, വൈകീട്ടും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഹോട്ടലുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്.

 യുവാക്കളെ നഗ്നരാക്കി മർദ്ദിച്ച സംഭവം: പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ച മൂന്ന് പേർ റിമാൻറിൽ യുവാക്കളെ നഗ്നരാക്കി മർദ്ദിച്ച സംഭവം: പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ച മൂന്ന് പേർ റിമാൻറിൽ

 വ്യാപാരികള്‍ അംഗീകരിച്ചില്ല

വ്യാപാരികള്‍ അംഗീകരിച്ചില്ല

കരിമ്പന തോടിലെ മാലിന്യ പ്രശ്‍നം സങ്കീർണ്ണ മാണെന്നും 15 ദിവസത്തിനകം മാലിന്യ സംസ്കരണ പ്ലാന്റ് തയ്യാറാക്കി നഗരസഭയെ അറിയിച്ചാൽ നടപടിയിൽ നിന്നും ഒഴിവാക്കാമെന്ന് ചെയർമാൻ വ്യക്തമാക്കിയെങ്കിലും വ്യാപാരികൾ അംഗീകരിച്ചില്ല. നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വടകരയിലെ ഹോട്ടലുകളും, കൂൾബാറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ വടകര യൂണിറ്റ് തീരുമാനിച്ചു.

 ഹോട്ടലുകള്‍ അടപ്പിച്ച നടപടിയില്‍

ഹോട്ടലുകള്‍ അടപ്പിച്ച നടപടിയില്‍



യാതൊരു മുന്നറിയിപ്പോ നോട്ടീസോ നൽകാതെ പാചകം ചെയ്ത ഭക്ഷണ സാധനങ്ങൾ പോലും നശിപ്പിച്ചു കളയുന്ന രീതിയിൽ ബലമായി കട താഴിട്ട് പൂട്ടുകയും കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കി വിടുന്നതായുള്ള അടിസ്ഥാന രഹിതമായ കുറ്റം ആരോപിച്ചു കൊണ്ട് പോലീസ് അകമ്പടിയോടെ പൂട്ടിയ നടപടിയിലാണ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്.

 നഗരസഭയ്ക്കെതിരെ കോടതിയിലേക്ക്!

നഗരസഭയ്ക്കെതിരെ കോടതിയിലേക്ക്!


നഗരസഭയുടെ നടപടിക്കെതിരെ നഷ്ടപരിഹാരമടക്കമുളള നടപടികൾക്കായി കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ ജില്ലാ സെക്രട്ടറി സി.ഷമീർ അധ്യക്ഷത വഹിച്ചു.അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.സുഗുണൻ,മുഹമ്മദ്,കെ.പി.നിധീഷ്,സുരേഷ് കുഞ്ഞിക്കണ്ടി,പി.പി.സിൽഹാദ്‌,പവിത്രൻ കുറ്റിയാടി എന്നിവർ പ്രസംഗിച്ചു.

ഹർത്താലിന് വടകര മർച്ചന്റ്‌സ് അസ്സോസിയേഷന്റെ പിന്തുണ

ഹർത്താലിന് വടകര മർച്ചന്റ്‌സ് അസ്സോസിയേഷന്റെ പിന്തുണ

ഹോട്ടൽ വ്യാപാരികളോട് നഗരസഭാ അധികൃതർ കാണിച്ച നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച ഹർത്താൽ ആചരിക്കാൻ വടകര മർച്ചന്റ്‌സ് അസ്സോസിയേഷൻ തീരുമാനിച്ചു.യോഗത്തിൽ എം.അബ്ദുൾസലാം അധ്യക്ഷത വഹിച്ചു. ഒ.വി.ശ്രീധരൻ,മുഹമ്മദലി,രാഘൂട്ടി എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
Hotels goes on indeffenite srike after talks became failrue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X