കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു; 15 ലക്ഷം രൂപയുടെ നഷ്ടം

Google Oneindia Malayalam News

കോഴിക്കോട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. നല്ലളം കഴുവനപ്പാടത്താണ് അപകടമുണ്ടായത്. കിഴുവനപ്പാടത്തെ കമലയും കുടുംബവും താമസിച്ച് വരുന്ന താല്‍ക്കാലിക ഷെഡാണ് തീ പിടുത്തതില്‍ കത്തി നശിച്ചത്. രാത്രി എട്ടോടെയായിരുന്നു അപകടം ഉണ്ടായത്. സമീപത്ത് തന്നെ വീട് നിര്‍മ്മാണം നടക്കുന്നതിനാല്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഷെഡ്ഡിലായിരുന്നു കുടുംബ താമസിച്ചു വന്നിരുന്നത്. അപകടത്തില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായി.

രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും വസ്ത്രങ്ങളും വസ്തുവിന്റെ രേഖകളും പൂര്‍ണമായും കത്തി നശിച്ചു. വീട്ടിലെ ഫര്‍ണിച്ചറുകളും മറ്റ് വസ്തുക്കളും പൂര്‍ണ്ണമായും കത്തി നശിച്ചു. സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന സമയത്ത് വീട്ടില്‍ ആരം ഇല്ലാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സംഭവ സ്ഥലത്തേക്കുള്ള വഴികള്‍ ഇടുങ്ങിയതായതിനാല്‍ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. മീഞ്ചന്ത സ്റ്റേഷന്‍ ഓഫീസര്‍ പി വി വിശ്വാസിന്‍റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സായിരുന്നു സ്ഥലത്ത് എത്തിയത്.

fire

സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജീപ്പിലും മറ്റും എത്തിയ അഗ്നിശമന സേന പോര്‍ട്ടബിള്‍ വാട്ടര്‍ മിസ്റ്റ് ഉപയോഗിച്ച് തീ പൂര്‍ണമായും അണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പതിനഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Recommended Video

cmsvideo
കോഴിക്കോട് വീടിന് തീപിടിച്ചു;പിന്നാലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു;ഞെട്ടിക്കുന്ന വിഡിയോ

അഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി; അന്തിമ വിധി ഡിസംബർ 22ന്, നിർണ്ണായക നീക്കത്തിന് സിബിഐ കോടതിഅഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി; അന്തിമ വിധി ഡിസംബർ 22ന്, നിർണ്ണായക നീക്കത്തിന് സിബിഐ കോടതി

Kozhikode
English summary
house completely destryoed due to gas explosion; Loss of Rs 15 lakh estimates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X