Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഹൗസർജന്മാർ തമ്മിൽ അടിപിടി; അരമണിക്കൂറോളം നീണ്ടു

കോഴിക്കോട്: ​ഗവർൺമെന്റ് ജനറൽ ആശുപത്രി (ബീച്ച് ആശുപത്രിയിൽ) ഹൗസ് സർജന്മാർ തമ്മിൽ കയ്യാങ്കളി. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഒരു ഹൗസ് സർജൻ സമയം വൈകി എത്തിയതാണ് തർക്കത്തിന് കാരണമായത് എന്നാണ് പറയുന്നത്. ആദ്യം തമ്മിൽ വാക്കേറ്റമാണ് ഉണ്ടായതെങ്കിൽ പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.

അത്യാഹിതവിഭാ​ഗത്തിൽ രോ​ഗി​ഗകളുടെ മുന്നിൽ വെച്ച് തുടങ്ങിയ അടിപിടി ഹൗസ് സർജന്മാരുടെ മുറിയിലും തുടർന്നു. പ്രശ്നം വഷളായതോടെ അത്യാഹിത വിഭാ​ഗത്തിലെ ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ എത്തിയാണ് രം​ഗം ശാന്തമാക്കിയത്.

Beach hospitl

അരമണിക്കൂറോളം അടിപിടി നടന്നുവെന്നാണ് പറയുന്നത്. അടിപിടിയെ തുടർന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു.

കയ്യാങ്കളിക്കിടെ ഒരു ഹൗസ് സർജന്റെ ഷർട്ടും ‌ കീറിപ്പോയി. രോഗികൾക്കൊപ്പം എത്തിയവർ ഹൗസ് സർജൻമാരുടെ മുറിക്കുള്ളിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും വാതിൽ അടച്ച് ലൈറ്റ് ഓഫ് ചെയ്തു. മുപ്പതിലധികം രോഗികളാണ് ഈ സംഭവം നടക്കുമ്പോൾ ബീച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് വേണ്ടി എത്തിയിട്ടുണ്ടായിരുന്നത്.

നെഞ്ച് വേദനയെ തുടർന്ന് എത്തിവരും തലക്കറക്കത്തെ തുടർ വന്ന കെഎസ്ആർടിസ് ജീവനക്കാരനും കാലിന് പരിക്കേറ്റ് വന്ന തലക്കുളത്തൂരിലെ വീട്ടയുമൊക്കെ തല്ല് നടക്കുമ്പോൾ ഇവിടെ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് നോക്കയിപ്പോഴായിരുന്നു ഒരു ഹൗസ് സർജൻ മറ്റൊരു ഹൗസ് സർജെന അടിക്കുന്നത് കണ്ടതെന്നാണ് ഇവിടെ ഉണ്ടായിരുന്ന ബീച്ച് ആശുപത്രി പൗരസമിതി ജനറൽ സെക്രട്ടറി സലാം വെള്ളയിൽ പറഞ്ഞതായി മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നു.

നെഞ്ചുവേദനയെ തുടർന്ന് എത്തിയവർ, തലകറക്കത്തെ തുടർന്ന് വന്ന കെഎസ്ആർടിസി ജീവനക്കാരൻ, കാലിനു മുറിവേറ്റു വന്ന തലക്കുളത്തൂരിലെ വീട്ടമ്മ തുടങ്ങി മുപ്പതിലേറെ പേരാണ് അത്യാഹിത വിഭാഗത്തിന് സമീപം ചികിത്സക്കായി കാത്തുനിന്നത്. ശബ്ദം കേട്ട് നോക്കുമ്പോഴാണ് ഒരു ഹൗസ് സർജൻ മറ്റൊരു ഹൗസ് സർജനെ അടിക്കുന്നതാണ് കണ്ടതെന്ന് ഇവിടെ . ഒരു ഹൗസ് സർജന്റെ ഷർട്ടു കീറിപ്പോയിരുന്നു. .സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും രോഗികൾക്ക് ചികിത്സ വൈകിയിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+