കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൗസ് സര്‍ജന്‍മാരുടെ പരാതികള്‍ കേള്‍ക്കാന്‍ സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

കോഴിക്കോട്: ഹൗസ് സര്‍ജന്‍മാരുടെ ഡ്യൂട്ടി സമയം തീരുമാനിക്കുമ്പോള്‍ അവശ്യം വേണ്ട വിശ്രമ സമയം അനുവദിക്കണമെന്നും അവരുടെ പരാതികള്‍ കേള്‍ക്കാനും പരിഹാരം കാണാനും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സംവിധാനം ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ കോളേജുകളില്‍ ഇത്തരം സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവ് നല്‍കി.

ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍

1

24 മുതല്‍ 48 മണിക്കൂര്‍ വരെ ഹൗസ് സര്‍ജന്‍മാരെ ജോലിക്ക് നിയോഗിക്കുന്നു എന്നാരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഷിഫ്റ്റ് അനുസരിച്ചാണ് ജോലി ചെയ്യുന്നതെന്നും ജോലിയുടെ പേരില്‍ ഇവര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രി കാല ഡ്യൂട്ടിക്ക് ആവശ്യാനുസരണം നഴ്‌സുമാരെ നിയോഗിക്കാറുണ്ട്. ഹൗസ് സര്‍ജന്‍സി എന്നത് പ്രവൃത്തി പരിചയത്തിന്റെയും പരിശീലനത്തിന്റെയും ഭാഗമാണ്. മറ്റ് തൊഴില്‍ മേഖല പോലെ സമയം നോക്കി നോലി ചെയ്യാന്‍ കഴിയുന്ന ഒന്നല്ല ആരോഗ്യ മേഖല. ചികിത്സാരംഗത്തെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി കൊണ്ടു തന്നെയാണ് വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠിക്കാനെത്തുന്നത്.മികച്ച ഡോക്ടര്‍മാരായി സമൂഹത്തെ സേവിക്കുക എന്നതാണ് ഡോക്ടര്‍മാരുടെ കര്‍ത്തവ്യം.

അതിനാല്‍ പഠിക്കുന്ന കാലത്തെ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് സ്വീകരിച്ച കമ്മിഷന്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. അബു സുരയ്യ സക്രി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

നേരത്തെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടും താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികമാറ്റം അനുവദിച്ചില്ലെന്ന അധ്യാപികയുടെ പരാതിയില്‍ രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2011 ലാണ് അധ്യാപികക്ക് തസ്തിക മാറ്റത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എച്ച്എസ്എ സോഷ്യല്‍ സയന്‍സ് അധ്യാപികയെ ഇംഗ്ലീഷ് അധ്യാപികയാക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. പ്രസ്തുത ഉത്തരവാണ് ഡിഇഒ അംഗീകരിക്കാത്തത്. 22 വര്‍ഷമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപികയെ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇതും അന്വേഷിക്കണമെന്ന് ഉത്തരവിലുണ്ട്.

അടിക്ക് തിരിച്ചടി കൊടുത്ത് കോണ്‍ഗ്രസ്, ഹിമാചലില്‍ മുന്‍ ബിജെപി അധ്യക്ഷന്റെ വരവിന് പ്രത്യേകതകള്‍ ഏറെഅടിക്ക് തിരിച്ചടി കൊടുത്ത് കോണ്‍ഗ്രസ്, ഹിമാചലില്‍ മുന്‍ ബിജെപി അധ്യക്ഷന്റെ വരവിന് പ്രത്യേകതകള്‍ ഏറെ

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

Kozhikode
English summary
house surgeons complaints should be heard properly says human rights commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X