വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു: സംഭവം കോഴിക്കോട് കൂരാച്ചുണ്ടില്‍, ഓടിയ പന്നി കിണറ്റില്‍ വീണു!!
കൂരാച്ചുണ്ട്: ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കൂരാച്ചുണ്ട് പഞ്ചായത്തിലെ എരപ്പാന്‍തോട് പൊന്നുണ്ടമലയില്‍ താമസിക്കുന്ന കൊച്ചുവീട്ടില്‍ ബേബിയുടെ ഭാര്യ ജലജയ്ക്കാണ് (45) പരിക്കേറ്റത്. കാലിനു പരിക്കേറ്റ ഇവര്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കാലിലെ എല്ലിനു പൊട്ടുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞദിവസം അതിരാവിലെയാണ് സംഭവം. വീട്ടുമുറ്റത്തുള്ള തോട്ടത്തില്‍ പച്ചക്കറി പറിക്കുന്നതിനിടയില്‍ നായയുടെ കുര കേട്ട് എന്തെന്നറിയാന്‍ റോഡിലേക്ക് കയറിയ ജലജയെ കാട്ടുപന്നി പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ഇതിനുശേഷം കുതിച്ചോടിയ പന്നി തൊട്ടടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീഴുകയും ചെയ്തു. നാട്ടുകാര്‍ കക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. താമരശ്ശേരിയില്‍ നിന്നു വനംവകുപ്പിന്റെ തന്നെ റാപ്പിഡ് റെസ്പോണ്‍സ് ടീമെത്തി നാട്ടുകാരുടെ സഹായത്തോടെ കാട്ടുപന്നിയെ കയറുപയോഗിച്ച് കുരുക്കിട്ട് പുറത്തെടുത്ത് കൂട്ടിലാക്കി. എന്നാല്‍ വീഴ്ചയില്‍ ഗുരുതമായി പരിക്കേറ്റിരുന്നതിനാല്‍ അധികം വൈകാതെ പന്നി ചത്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കക്കയം ഫോറസ്റ്റ് സ്റ്റേഷന് ഓഫീസര്‍ ഒ രാജു, റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി പി പ്രസാദ്, കെവി സുജിത്, അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് പന്നിയെ പുറത്തെടുക്കാന്‍ നേതൃത്വം നല്‍കിയത്. കാട്ടുപന്നിശല്യം രൂക്ഷമായിട്ടും ഇതിനെതിരേ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയിലാണ് പ്രദേശവാസികള്‍. കക്കയം, ഓഞ്ഞില്‍, കൈതക്കൊല്ലി തുടങ്ങിയിടങ്ങളിലും നാട്ടുകാര്‍ ആക്രമണത്തിനിരയായിട്ടുണ്ട്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവാണ്. സര്‍ക്കാര്‍ ഇടപെട്ട് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications