കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് കനത്ത മഴ: ബാലുശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ വീട്ടമ്മയക്ക് പരിക്ക്, കൃഷിനാശം രൂക്ഷം

Google Oneindia Malayalam News

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാവുന്നു. പലയിടത്തും നാഷനശ്ടങ്ങളും ശക്തമാണ്. ബാലുശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ വീട്ടമ്മക്ക് പരിക്കേറ്റും. ബാലുശ്ശേരിയിലെ കരുമ കുണ്ടോംമലയിലാണ് സംഭവം. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളില്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ മഴ കൂടുതല്‍ ശക്തമാവും.

 rains

വയനാട്ടില്ലെ കടമാന്‍തോട്, പനമരം പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിതാമസിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഓറസഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യകേരളത്തില്‍ കോട്ടയത്തും ഇടുക്കിയിലുമാണ് മഴശക്തം.
ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!!ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!!

നെയ്യാര്‍ അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി. കേരള ഷോളാറും പെരിങ്ങള്‍ കുത്തും തുറന്നിട്ടുണ്ട്. മലമ്പുഴ, പോത്തുണ്ടി, ബാണാസുര സാഗര്‍ അണക്കെട്ടുകളും തുറക്കാനാണ് തീരുമാനം. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. മൂന്ന് മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കാന്‍ സാധ്യതയുണ്ട്.

തമിഴ്‌നാടിന് ദോഷമില്ല; നേട്ടമാണ്... കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുമെന്ന് പളനിസ്വാമിതമിഴ്‌നാടിന് ദോഷമില്ല; നേട്ടമാണ്... കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുമെന്ന് പളനിസ്വാമി

Kozhikode
English summary
Housewife injured by landslide in kozhikode balussery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X