Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാരപോലീസിനെ വെല്ലുവിളിച്ച് കോഴിക്കോട് ലോ കോളേജില്‍ ആലിംഗന സമരം

കോഴിക്കോട്: ചടുംബനസമരം ഒരു പ്രതീകാത്മക സമരമാണ്. സദാചാര പോലീസിങ്ങിനെതിരെയുള്ള സമരം. കോഴിക്കോടും കൊച്ചിയിലും സമരക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. അങ്ങനെയെങ്കില്‍ ഒരു ആലിംഗനസമരം നടത്തിയാലോ...

കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് സദാചാര പോലീസിങ്ങിനെതിരെ ആലിംഗന സമരം നടത്തിയത്. കോഴിക്കോട്ടെ കിസ് ഇന്‍ ദ സ്ട്രീറ്റ്‌സ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമരം.

ലോ കോളേജ് ക്യാമ്പസില്‍ വച്ചായിരുന്നു പരിപാടി. അമ്പതോളം വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുത്തു. വ്യത്യസ്ത വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും സമരത്തില്‍ പങ്കാളികളായി.

സദാചാര പോലീസിനെതിരെയുള്ള സമരമാകുമ്പോള്‍ എതിരാളികള്‍ ഇല്ലാതെ പറ്റില്ലല്ലോ. കോഴിക്കോട് ഹനുമാന്‍ സേനയാണ് സമരക്കാരെ എതിര്‍ക്കാനെത്തിയതെങ്കില്‍ ലോ കോളേജില്‍ 'സുലൈമാന്‍ സേന'യായിരുന്നു എതിരാളികള്‍.

പക്ഷേ സാധാരണ സദാചാര പോലീസുകാരുടെ അത്ര അപകടകാരികള്‍ ആയിരുന്നില്ല സുലൈമാന്‍ സേനക്കാര്‍. ആലിംഗന സമരക്കാരെ ശാരീരികമായി കൈകാര്യം ചെയ്യാന്‍ അവര്‍ മുതിര്‍ന്നില്ല. എന്നാല്‍ ആലിംഗന സമരത്തെ കൂവി തോല്‍പിക്കാനായിരുന്നു സുലൈമാന്‍ സേനയുടെ ശ്രമം.

HUg of Love3

മുമ്പ് എറണാകുളം മഹാരാജാസ് കോളേജിലും സമാനമായ രീതിയില്‍ ആലിംഗന സമരം നടന്നിരുന്നു. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയവരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താണ് പ്രിന്‍സിപ്പാള്‍ പ്രതികാരം തീര്‍ത്തത്. പക്ഷേ പ്രതിഷേധം ശക്തമായതോടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കേണ്ടിയും വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+