കൊയിലാണ്ടിയില്‍ മനുഷ്യന്റേതെന്ന് സംശയിക്കുന്ന കാലുകള്‍ കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട്: കൊയിലാണ്ടി ഊരല്ലൂരില്‍ മനുഷ്യന്റേതെന്ന് സംശയിക്കുന്ന കാലുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. അതേസമയം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഈ കാലുകള്‍ കണ്ടെത്തിയത്. പോലീസ് ഡോഗ് സ്‌ക്വാഡുമായി സ്ഥലത്തെത്തിയിട്ടുണ്ട്. ഊരല്ലൂരിലെ നടുവണ്ണൂര്‍ റോഡിന് സമീപത്തെ വയലില്‍ നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരാളുടെ കാലിന്റെ ഭാഗം കണ്ടെത്തിയത്.
വഴിയാത്രക്കാരനാണ് ഈ കാലുകള്‍ ആദ്യം കണ്ടത്. കൊയിലാണ്ടി പോലീസില്‍ ഇവര്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ ഊരല്ലൂര്‍ ടൗണില്‍ നിന്നും അര കിലോമീറ്റര്‍ മാറിയാല്‍ കാലുകള്‍ കണ്ടെത്തിയത്. വയലിനോട് ചേര്‍ന്ന് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പോലീസിന് ഇത് ആരുടേതെന്ന് കണ്ടെത്താനായിട്ടില്ല. ഈ കാലുകളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് നാട്ടുകാര്‍ കണ്ടെത്തിയത്.

ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇവിടെ പരിശോധന നടത്തുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം ഇവിടേക്ക് വരാനിരിക്കുകയാണ്. ഇതൊരു ഒഴിഞ്ഞ പ്രദേശമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു വീട് മാത്രമാണ് ഇവിടെയുള്ളത്. അതില്‍ ആള്‍താമസം ഇല്ലെന്ന് നാട്ടുകാര്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
ഈ വീട്ടിലേക്കുള്ള ഗേറ്റിന്റെ ഭാഗത്ത് സിസിടിവി ഉണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ മിസിംഗ് കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. അത്തരം പരാതികളില്‍ നിന്ന് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഇവിടേക്ക് വരുന്നുണ്ട്. അതേസമയം കാലുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേര്‍ ഇവിടേക്ക് വരുന്നുണ്ട്.
വയലിന്റെ ഭാഗത്തെല്ലാം കത്തിക്കരിഞ്ഞ .അടയാളങ്ങളുണ്ട്. ഇവയും പോലീസ് അന്വേഷിക്കുന്നുണ്ട്.അതേസമയം മൃതദേഹത്തിന്റെ അരയ്ക്ക് മുകളിലേക്കുള്ള ഭാഗങ്ങളും കണ്ടെത്തിയ വയലില്‍ നിന്ന് തന്നെയാണ് കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ബാക്കി ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.












Click it and Unblock the Notifications