ബീച്ച് ലോറി പാര്‍ക്കിങിന് പരിഹാരമായില്ല; തടയുമെന്ന് പ്രഖ്യാപിച്ച് പ്രദേശവാസികളുടെ മനുഷ്യച്ചങ്ങല
കോഴിക്കോട്: റോഡിന്റെ പാര്‍ശ്വങ്ങള്‍ പാർക്കിംഗ് ഏരിയയാക്കി മാറ്റാനുള്ള മാറ്റുന്ന ലോറി ഉടമകളുടെ പിടിവാശിക്കെതിരെ പ്രദേശവാസികളുടെ മനുഷ്യച്ചങ്ങല. സൗത്ത് ബീച്ചിലെ അനധികൃത ലോറി പാര്‍ക്കിങിനെതിരെയാണ് തെക്കേപ്പുറം വോയ്‌സിന്റെ ആഭിമുഖ്യമുത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. തെക്കേപ്പുറം വോയ്സിന്റെ രണ്ടാം ഘട്ട സമരപരിപാടിയിൽ വിവിധ വിവിധ മേഖലകളില്‍നിന്ന് നിരവധിപേര്‍ പങ്കെടുത്തു.
ഡോ: എൻ. പി. ഹാഫിസ് മുഹമ്മദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു . പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂർ മുഖ്യാതിഥി ആയിരിന്നു. ജാതി മത പ്രായ വ്യത്യാസമന്യേ ജനം പ്രതിജ്ഞ ഏറ്റു ചൊല്ലി. 'ബീച്ച് പരിസരം ജനങ്ങളുടെതാണ്, അത് ജനങ്ങൾക്ക് തന്നെ വേണം, ഇത് അവകാശമാണ്, നേടിയെടുക്കും വരെ അടങ്ങിയിരിക്കില്ല' എന്നതായിരുന്നു പ്രതിജ്ഞ. നിസ്സംഗതയും മൗനവും വെടിഞ്ഞ് അധികാരികൾ പ്രതികരിച്ചില്ലെങ്കിൽ ഇതിനേക്കാൾ ശക്തമായ സമരപാടികളെ നേരിടേണ്ടി വരുമെന്ന് ഗുജറാത്തികളും ജൈനരും ബോറ മുസ്ലീം കളും തെക്കേപ്പുറം നിവാസികളും അണിനിരന്ന മനുഷ്യ ചങ്ങല താക്കീത് നല്കി.

മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രീസ് ഫുഡ് ഗ്രെയിൻസ് അസോസിയേഷൻ, മലബാർ പ്രൊഡ്യൂസ് മർച്ചന്റ്സ് അസോസിയേഷൻ , യുവ സാഹിതീ സമാജം, തെക്കേപ്പുറം റസിഡൻസ് കോ-ഓഡിനേഷൻ കമ്മറ്റി, സിയസ്കോ, ടെഫ, തെക്കേപ്പുറം സ്പോർട്സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവർത്തകരുംപങ്കെടുത്തു. പി.എം. ഇഖ്ബാൽ. സി.എ. ആലിക്കോയ, വി.കെ.വി. അബ്ദു റസാഖ്, കൗൺസിലർമാരായ സി.അബ്ദുറഹ്മാൻ, അഡ്വ: പി.എം. നിയാസ്, ഷമീൽ തങ്ങൾ, കെ.വി. കുഞ്ഞഹമ്മദ്, സിറാജ് കപാസി, വിജയ് സിംഗ് പദംസി. എം.എം. കാദിരി , ഒ. മമ്മുദൂ, പി. മമ്മദ്കോയ, പി.സി. അബ്ദുല്ലത്തീഫ് , റാഷിദ് അഹമ്മദ്, നിയാദ്, പി.എ. ബച്ചു, രമ ബെൻ, അത്തീഷ് ഭായി, സി.എ. സലീം, മുഹാജിർ പി.ടി., ഫഹീം ബറാമി, പി.ടി. ഇമ്പിച്ചി കോയ, അനസ് പരപ്പിൽ , ഷാനവാസ് കണ്ണഞ്ചേരി എന്നിവർ നേതൃത്വം നല്കി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications