കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബീച്ച് ലോറി പാര്‍ക്കിങിന് പരിഹാരമായില്ല; തടയുമെന്ന് പ്രഖ്യാപിച്ച് പ്രദേശവാസികളുടെ മനുഷ്യച്ചങ്ങല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: റോഡിന്റെ പാര്‍ശ്വങ്ങള്‍ പാർക്കിംഗ് ഏരിയയാക്കി മാറ്റാനുള്ള മാറ്റുന്ന ലോറി ഉടമകളുടെ പിടിവാശിക്കെതിരെ പ്രദേശവാസികളുടെ മനുഷ്യച്ചങ്ങല. സൗത്ത് ബീച്ചിലെ അനധികൃത ലോറി പാര്‍ക്കിങിനെതിരെയാണ് തെക്കേപ്പുറം വോയ്‌സിന്റെ ആഭിമുഖ്യമുത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. തെക്കേപ്പുറം വോയ്സിന്റെ രണ്ടാം ഘട്ട സമരപരിപാടിയിൽ വിവിധ വിവിധ മേഖലകളില്‍നിന്ന് നിരവധിപേര്‍ പങ്കെടുത്തു.

ഡോ: എൻ. പി. ഹാഫിസ് മുഹമ്മദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു . പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂർ മുഖ്യാതിഥി ആയിരിന്നു. ജാതി മത പ്രായ വ്യത്യാസമന്യേ ജനം പ്രതിജ്ഞ ഏറ്റു ചൊല്ലി. 'ബീച്ച് പരിസരം ജനങ്ങളുടെതാണ്, അത് ജനങ്ങൾക്ക് തന്നെ വേണം, ഇത് അവകാശമാണ്, നേടിയെടുക്കും വരെ അടങ്ങിയിരിക്കില്ല' എന്നതായിരുന്നു പ്രതിജ്ഞ. നിസ്സംഗതയും മൗനവും വെടിഞ്ഞ് അധികാരികൾ പ്രതികരിച്ചില്ലെങ്കിൽ ഇതിനേക്കാൾ ശക്തമായ സമരപാടികളെ നേരിടേണ്ടി വരുമെന്ന് ഗുജറാത്തികളും ജൈനരും ബോറ മുസ്ലീം കളും തെക്കേപ്പുറം നിവാസികളും അണിനിരന്ന മനുഷ്യ ചങ്ങല താക്കീത് നല്കി.

thekkeppurambeachprotest-15

മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രീസ് ഫുഡ് ഗ്രെയിൻസ് അസോസിയേഷൻ, മലബാർ പ്രൊഡ്യൂസ് മർച്ചന്റ്സ് അസോസിയേഷൻ , യുവ സാഹിതീ സമാജം, തെക്കേപ്പുറം റസിഡൻസ് കോ-ഓഡിനേഷൻ കമ്മറ്റി, സിയസ്കോ, ടെഫ, തെക്കേപ്പുറം സ്പോർട്സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവർത്തകരുംപങ്കെടുത്തു. പി.എം. ഇഖ്ബാൽ. സി.എ. ആലിക്കോയ, വി.കെ.വി. അബ്ദു റസാഖ്, കൗൺസിലർമാരായ സി.അബ്ദുറഹ്മാൻ, അഡ്വ: പി.എം. നിയാസ്, ഷമീൽ തങ്ങൾ, കെ.വി. കുഞ്ഞഹമ്മദ്, സിറാജ് കപാസി, വിജയ് സിംഗ് പദംസി. എം.എം. കാദിരി , ഒ. മമ്മുദൂ, പി. മമ്മദ്കോയ, പി.സി. അബ്ദുല്ലത്തീഫ് , റാഷിദ് അഹമ്മദ്, നിയാദ്, പി.എ. ബച്ചു, രമ ബെൻ, അത്തീഷ് ഭായി, സി.എ. സലീം, മുഹാജിർ പി.ടി., ഫഹീം ബറാമി, പി.ടി. ഇമ്പിച്ചി കോയ, അനസ് പരപ്പിൽ , ഷാനവാസ് കണ്ണഞ്ചേരി എന്നിവർ നേതൃത്വം നല്കി.

Kozhikode
English summary
human chain protest in kozhikkode over lorry parking in beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X