India
  • search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളക്ടറേറ്റിലെ മാലിന്യ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

കോഴിക്കോട്: ആയിരക്കണക്കിന് ജീവനക്കാരും പൊതു ജനങ്ങളുമെത്തുന്ന കോഴിക്കോട് കളക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ നിന്നും പുറന്തള്ളുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ സംവിധാനമില്ലെന്ന പരാതിയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. ലക്ഷങ്ങള്‍ മുടക്കി സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയാണ് സൂക്ഷിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ദുര്‍ഗന്ധം കാരണം ജീവിക്കാനാവാത്ത അവസ്ഥയാണ്. കിണറുകളില്‍ പൊന്ത വളരുന്ന അവസ്ഥയാണുള്ളത്.

കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

മാലിന്യങ്ങള്‍ പെരുകുന്നത് കാരണം പകര്‍ച്ച വ്യാധികളും വ്യാപിക്കുന്നു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് ജൂലൈ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വൈദ്യുതി ലൈന്‍ പൊട്ടി വീണ് അപകടമുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമായ മുന്‍കരുകലുകള്‍ സ്വീകരിക്കുന്നതിനായി പരമ്പരാഗത അലുമിനിയം കമ്പികള്‍ ഒഴിവാക്കി ഇന്‍സുലേറ്റഡ് കേബിളുകളുടെ ഉപയോഗം വ്യാപകമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിരുന്നു.

ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. തൊണ്ടയാടിന് സമീപം പുതിയറയില്‍ പൊട്ടിനിലത്ത് കിടന്ന വൈദ്യുതി ലൈനില്‍ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. അപകടത്തിന് തലേന്നാണ് കമ്പി പൊട്ടി വീണത്. നാട്ടുകാര്‍ പൊറ്റമ്മല്‍ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും ലൈന്‍ ഓഫാക്കിയില്ല. വീട്ടമ്മ മരിച്ച ശേഷം മാത്രമാണ് ലൈന്‍ ഓഫാക്കിയതെന്ന് പറയുന്നു. വിവരമറിഞ്ഞയുടന്‍ ലൈന്‍ ഓഫാക്കിയിരുന്നെങ്കില്‍ പത്മാവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ ഫറോക്ക് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി.

കമ്പി പൊട്ടി വീണത് വിജനമായ പറമ്പിലാണെന്നും വിവരമറിയാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈന്‍ പൊട്ടി വീണതായി അറിയിച്ച ഉപഭോക്താവിന്റെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി പരിഹരിക്കാന്‍ നിയുക്തനായ ഉദ്യോഗസ്ഥന്‍സ്ഥലത്തെത്തുന്നതിനു മുമ്പാണ് അപകടം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പടന്നയില്‍ വീട്ടില്‍ പത്മാവതിക്ക് ഷോക്കേറ്റ വിവരം അറിഞ്ഞയുടന്‍ ഫീഡര്‍ ഓഫ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഊര്‍ജ്ജ വകുപ്പു പ്രന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ എ. സി. ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഷിന്‍ഡെ പറഞ്ഞ പിന്നിലുള്ള ശക്തി ആരാണ്? ഉദ്ധവിനെ വീഴ്ത്തിയത് ഗുജറാത്തില്‍ നിന്നുള്ള ആ നേതാവ് ഷിന്‍ഡെ പറഞ്ഞ പിന്നിലുള്ള ശക്തി ആരാണ്? ഉദ്ധവിനെ വീഴ്ത്തിയത് ഗുജറാത്തില്‍ നിന്നുള്ള ആ നേതാവ്

Kozhikode
English summary
human right commission says wastage problem in collectorate should solve soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X