സെറിബ്രല്‍ പാള്‍സി രോഗിക്ക് പാസ് നിഷേധിച്ച കെഎസ്ആര്‍ടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: സെറിബ്രല്‍ പാള്‍സി ബാധിച്ച വടകര പഴങ്കാവ്, സ്വദേശി മുഹീദിന് അര്‍ഹതപ്പെട്ട യാത്രാപാസ് അനുവദിക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ജൂലൈയില്‍ കോഴിക്കോട് നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

2022 ജനുവരി 18 ന് സെറിബ്രല്‍ പാള്‍സി ഹെമിപ്ലീജിയ ബാധിച്ചവര്‍ക്ക് യാത്രാ നിരക്കില്‍ ഇളവ് അനുവദിച്ച് കെഎസ്ആര്‍ടിസി7 ചെയര്‍മാന്‍ ഉത്തരവിറക്കി. എന്നാല്‍ 60 % രോഗമുള്ള മുഹീദിന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തൊട്ടില്‍ പാലം എടിഒ പാസ് നിരസിച്ചു. വൈകല്യങ്ങളുടെ തോത് വേര്‍തിരിച്ച് കാണിച്ചിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ ന്യായം. മുഹീദിനെ പോലെ ഇതേ രോഗം ബാധിച്ച നിരവധി പേര്‍ക്ക് പാസ് നിഷേധിച്ചിരിക്കുകയാണ് പരാതിയുണ്ട്.
അതേസമയം ജില്ലയില്‍ കേരള വനിതാ കമ്മിഷന്‍ കോഴിക്കോട് ജില്ലയില്‍ നടത്തിയ അദാലത്തില്‍ 35 പരാതികളില്‍ തീര്‍പ്പായി. രണ്ടു പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ഒരു പരാതി ഫുള്‍ ബെഞ്ച് സിറ്റിങ്ങിന്റെ പരിഗണനയ്ക്കായി മാറ്റി. ആകെ 97 പരാതികള്‍ പരി?ഗണിച്ചതില്‍ 59 പരാതികള്‍ കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു.
ഇതിനിടെ മണ്‍സൂണ്‍ കാലത്തെ മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുന്നതിനായി താമരശ്ശേരി താലൂക്കിലെ വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടേയും യോഗം ശനിയാഴ്ച (ജൂണ്‍ 11) വൈകിട്ട് നാലിന് താമരശ്ശേരി താലൂക്ക് ഓഫീസില്‍ ചേരും. തഹസില്‍ദാരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സന്നദ്ധ സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദഗ്ധ തൊഴിലാളികള്‍, ഉപകരണങ്ങളുടെ ലഭ്യത എന്നീ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ജില്ലയില്‍ ഗ്രീന്‍ ക്ലീന്‍ കേരള ഹരിത മത്സരങ്ങളുടെ ഭാഗമായി കോഴിക്കോട് വൈദ്യുതി ഭവനില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സൊസൈറ്റിയും ഗ്രീന്‍ ക്ലീന്‍ കേരള മിഷനും സംയുക്തമായി ഹരിത ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി. സ്റ്റാഫ് റിക്രിയേഷന്‍ ക്ലബിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പയിന്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ നോര്‍ത്ത് ചീഫ് എന്‍ജിനീയര്‍ കെ. രാജീവ് കുമാര്‍ വൈദ്യുതി ഭവന്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.
ക്യാമ്പയിനില്‍ ജില്ലയിലെ കെഎസ്ഇബി ജീവനക്കാരും കുടുംബാംഗങ്ങളും ഈ വര്‍ഷം നട്ട തൈകള്‍ പരിപാലിച്ചു. ഓരോ മൂന്നുമാസം കൂടുമ്പോള്‍ തൈകളുടെ കൂടെ സെല്‍ഫി എടുത്ത് www.greevcleanearth.org വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ ഭാഗ്യശാലികള്‍ക്കും മികച്ച പ്രകടനം നടത്തുന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ഊര്‍ജ്ജസംരക്ഷണം, ജലസംരക്ഷണം, വൃക്ഷത്തൈ പരിപാലനം, മാലിന്യ സംസ്‌കരണം എന്നീ മേഖലകളില്‍ മികവ് കൈവരിക്കുന്നതിനാണ് ക്യാമ്പയിന്‍.












Click it and Unblock the Notifications